ബെംഗളൂരു: പുതുവത്സര തലേന്ന് 3.5 ലക്ഷം ബിരിയാണികള്‍ വിതരണം ചെയ്തതായി സ്വിഗ്ഗി. പുതുവര്‍ഷ തലേന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും ഇതാണ്.ഇതോടൊപ്പം ഡിസംബര്‍ 31 ന് രാത്രി രാത്രി 10.25 ഓടെ രാജ്യത്തുടനീളം 61,000 പിസ്സകള്‍ വിതരണം ചെയ്തതായും സ്വിഗ്ഗി അറിയിച്ചു.ബിരിയാണിക്ക് ലഭിച്ച ഒാര്‍ഡറുകളില്‍ 75.4 ശതമാനംവും ഹൈദരാബാദി ബിരിയാണിക്കാണ്.
ലക്നോവി ബിരിയാണി 14.2 ശതമാനം, കൊല്‍ക്കത്ത-10.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ശനിയാഴ്ച രാത്രി 7.20 ന് മാത്രം 1.65 ലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ആണ് സ്വിഗ്ഗിക്ക് ലഭിച്ചത്.ഹൈദരാബാദില്‍ ഏറ്റവും കൂടുതല്‍ ബിരിയാണി വില്‍ക്കുന്ന റെസ്റ്റോറന്റുകളില്‍ ഒന്നായ ബവാര്‍ച്ചി, 2021 പുതുവത്സര രാവില്‍ മിനിറ്റില്‍ രണ്ട് ബിരിയാണികള്‍ വിതരണം ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണി വരെ 1.76 ലക്ഷം പാക്കറ്റ് ചിപ്പുകള്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പലചരക്ക് ഡെലിവറി പ്ലാറ്റ്ഫോമാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്.
2,757 പാക്കറ്റ് ഡ്യൂറെക്‌സ് കോണ്ടവും പുതുവര്‍ഷ രാത്രിയില്‍ ഡെലിവര്‍ ചെയ്തിട്ടുണ്ട്. ഇതിനകം 1.3 ദശലക്ഷത്തിലധികം ഓര്‍ഡറുകളും കൗണ്ടിംഗും ഡെലിവറി ചെയ്തിട്ടുണ്ട് എന്നും സ്വിഗ്ഗി അധികൃതര്‍ പറഞ്ഞു. പുതുവത്സര രാവില്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഏകദേശം 12,344 പേര്‍ 9.18 വരെ ഖിച്ഡി ഓര്‍ഡര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് സ്വിഗ്ഗി മിനിറ്റില്‍ 9,500 ഓര്‍ഡറുകള്‍ ആയിരുന്നു ഡെലിവര്‍ ചെയ്തിരുന്നത്.
അതേസമയം നേരത്തെ 2022 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ ലിസ്റ്റിലും ബിരിയാണി ആയിരുന്നു ഒന്നാമന്‍. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് സ്വിഗ്ഗിയില്‍ ബിരിയാണി ഈ നേട്ടം കൈവരിക്കുന്നത്. ഒരു മിനിറ്റില്‍ 137 ബിരിയാണിയുടെ ഓര്‍ഡറാണ് തങ്ങള്‍ക്ക് ലഭിച്ചത് എന്ന് സ്വിഗ്ഗി അറിയിച്ചിരുന്നു.മസാല ദോശയും സമൂസയും ആയിരുന്നു തൊട്ട് പിന്നില്‍.
2022 ലെ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്സേര്‍ട്ട് ഗുലാബ് ജാമുനായിരുന്നു. 2022-ല്‍ 27 ലക്ഷം തവണയാണ് ഗുലാബ് ജാമുന്‍ സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. രസ്മലായ് 16 ലക്ഷം തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ട് രണ്ടാം സ്ഥാനത്താണ്
ഒടിടി റിലീസ് : തിയറ്റര്‍ ഉടമകള്‍ ഇന്നുമുതല്‍ കര്‍ശന നടപടിക്ക്
മലയാളസിനിമകളുടെ ഒടിടി റിലീസ് വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ കടുത്ത നടപടിയെന്ന് തിയറ്റര്‍ ഉടമാ സംഘടനയായ ഫിയോക്.തിയറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമ ആറാഴ്ചയ്ക്കുശേഷം (42 ദിവസം)മാത്രമേ ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ് നിര്‍മാതാക്കളുമായി ഒപ്പിട്ടിട്ടുള്ള വ്യവസ്ഥ. അതു പാലിക്കാത്ത നിര്‍മാതാക്കളുടെയും താരങ്ങളുടെയും സിനിമകള്‍ ഭാവിയില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് ഫിയോക്കിന്റെ തീരുമാനം.
തിയറ്ററുകളെ സംരക്ഷിക്കാന്‍മാത്രമല്ല, സിനിമാവ്യവസായത്തിന്റെ നിലനില്‍പ്പുകൂടി മുന്നില്‍ക്കണ്ടാണ് നിലപാട് കടുപ്പിക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു. നേരിട്ടുള്ള ഒടിടി റിലീസാണ് ആദ്യകാലത്ത് തിയറ്ററുകള്‍ നേരിട്ട വെല്ലുവിളി. തിയറ്ററുകളെ ഒഴിവാക്കിയുള്ള റിലീസിന് ഒടിടികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും രണ്ടു റിലീസുകള്‍ക്കിടയിലെ സമയപരിധി പാലിക്കാത്തത് തിയറ്ററുകളെ പ്രതിസന്ധിയിലാക്കി. മികച്ച സിനിമകള്‍ക്കുപോലും തിയറ്ററില്‍ പ്രേക്ഷകര്‍ എത്താത്ത സ്ഥിതിയായി.
ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ ഒടിടിയില്‍ വരുമെന്നതിനാല്‍ പ്രേക്ഷകര്‍ തിയറ്ററില്‍ എത്തുന്നില്ലെന്ന് വിജയകുമാര്‍ പറഞ്ഞു. മലയാളത്തിന് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്റെ സിനിമ കഴിഞ്ഞദിവസം റിലീസായപ്പോള്‍ ഇതായിരുന്നു സ്ഥിതി. ഇങ്ങനെ തുടരാനാകില്ല.ആറാഴ്ചയ്ക്കുശേഷം ഒടിടി റിലീസ് മതി എന്ന വ്യവസ്ഥ പാലിക്കാനാകാത്തവര്‍ നേരിട്ട് അവിടേക്ക് പൊയ്ക്കോട്ടെ.
തിയറ്ററിലേക്ക് വരേണ്ടതില്ല. ഏപ്രില്‍ ഒന്നുമുതല്‍ സമയപരിധി 56 ദിവസമാക്കും. മൂന്നോ നാലോ പ്രധാന നിര്‍മാതാക്കളും താരങ്ങളും വിചാരിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ. തിയറ്ററുകളുടെമാത്രമല്ല, സിനിമാവ്യവസായത്തിന്റെതന്നെ നിലനില്‍പ്പിന് അത് സഹായമാകുമെന്നും കെ വിജയകുമാര്‍ പറഞ്ഞു.