സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള, ഇന്ത്യൻ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗി പ്രാരംഭ പബ്ലിക് ഓഫറിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മൂല്യനിർണ്ണയത്തിനായി സ്വിഗ്ഗി ബാങ്കർമാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വിപണി ദുർബലമായതോടെ മുൻപ് മാസങ്ങളോളം സ്വിഗ്ഗി ലിസ്റ്റിംഗ് പ്രക്രിയ നിർത്തിവെച്ചിരുന്നു. ഐപിഒ വഴി സ്വിഗ്ഗി ഒരു ബില്യൺ ഡോളർ സമാഹരിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഐപിഒയിലേക്ക് എട്ട് നിക്ഷേപ ബാങ്കുകളെ സ്വിഗ്ഗി ക്ഷണിച്ചിട്ടുണ്ട്.
അതിൽ മോർഗൻ സ്റ്റാൻലി, ജെപി മോർഗൻ, ബാങ്ക് ഓഫ് അമേരിക്ക എന്നിവ ഉൾപ്പെടുന്നു, എന്നാൽ ഓഹരി വിൽപ്പനയോ അന്തിമ മൂല്യനിർണയമോ സംബന്ധിച്ച് കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന.സ്വിഗ്ഗിയിലെ മൈനർ ഷെയർഹോൾഡറായ ഇൻവെസ്കോ മെയ് മാസത്തിൽ ഇന്ത്യൻ കമ്പനിയുടെ മൂല്യം ഏകദേശം 5.5 ബില്യൺ ഡോളറാണെന്ന് ഒരു ഫയലിംഗിൽ വ്യക്തമാക്കിയിരുന്നു.
ഐപിഒ വഴി 800 മില്യൺ ഡോളർ മുതൽ 1 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് സ്വിഗ്ഗി തീരുമാനിച്ചതെന്ന് 2022 ന്റെ തുടക്കത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം ഇന്ത്യയുടെ സാമ്പത്തിക വിപണിയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയായി സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോയുടെ ഓഹരികൾ ഈ വർഷം ഇതുവരെ 54.8% ഉയർന്നിട്ടുണ്ട്. സ്വിഗ്ഗിയുടെ പലചരക്ക് ഡെലിവറി ആപ്പായി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് നഷ്ടത്തിൽ തുടരുമ്പോഴും, പ്രവർത്തനം ആരംഭിച്ച് ഒമ്പത് വർഷത്തിന് ശേഷം, തങ്ങളുടെ പ്രധാന ഭക്ഷ്യ വിതരണ ബിസിനസ്സ് ലാഭകരമായി മാറിയെന്ന് മെയ് മാസത്തിൽ സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. .
ട്രെയിന്‍ യാത്രക്കിടെ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥി മരിച്ചു
ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥി മരിച്ചു. ബംഗളൂരുവിനുള്ള സ്പെഷല്‍ ട്രെയിനില്‍ ഈറോഡിനടുത്തു പുലര്‍ച്ചെ നാലിനാണ് സംഭവം.അറുന്നൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന് ധ്രുവന് ആണ് മരിച്ചത്. 21 വയസ്സായിരുന്നു.അച്ഛന് ശ്രീഹരിക്കൊപ്പം ഒരാഴ്ച മുമ്ബ് നാട്ടിലെത്തിയ ധ്രുവന് അച്ഛനൊപ്പം കായംകുളത്തുനിന്ന് ചൊവ്വ വൈകിട്ടാണ് ബംഗളൂരുവിന് യാത്രതിരിച്ചത്. താഴത്തെ ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്ന ധ്രുവനെ, പുലര്‍ച്ചെ നാലിന് ശ്രീഹരി വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല.ഹൃദയാഘാതമാണ് കാരണമെന്നു പറയുന്നു.
ബിരുദ പഠനം കഴിഞ്ഞ ധ്രുവന് ബംഗളൂരുവില്‍ ഉപരിപഠനത്തിലായിരുന്നു.അച്ഛന് ശ്രീഹരിക്ക് ബംഗളൂരുവില്‍ ബിസിനസാണ്. അമ്മ ദീപ അവിടെത്തന്നെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. സഹോദരന് ദേവനന്ദനന്‍. സംസ്കാരം ഇന്നു മൂന്നിന് ഭരണിക്കാവിലെ വീട്ടുവളപ്പില്‍.