ബെംഗളുരു: നഗരത്തിലെ വിവേകാനന്ദ നഗറിലെ ഉപഭോക്താവിന്റെ വസതിയിൽ നിന്ന് ഭക്ഷണം എത്തിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടെ സ്വിഗ്ഗി ഡെലിവറി ഏജന്റിനെ ബൈക്കിലെത്തിയ മൂന്ന് പേർ കത്തി ചൂണ്ടി കവർച്ച ചെയ്തു.തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവം പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. പുലകേശിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്വിഗ്ഗി ഡെലിവറി ഏജന്റ് ഭക്ഷണം എത്തിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു.
ബൈക്കിലെത്തിയ മൂന്ന് പേർ വീടിന് മുന്നിൽ നിർത്തി സ്വിഗ്ഗി ജീവനക്കാരനെ പിടികൂടി കത്തി ചൂണ്ടി കവർച്ച നടത്തുകയായിരുന്നു. ഇതുവരെ തിരിച്ചറിയാനാകാത്ത ആയുധധാരികളായ മോഷ്ടാക്കൾ 1000 രൂപയും മൊബൈൽ ഫോണും ഡെലിവറി ബോയിൽ നിന്നും പിടിച്ചെടുത്തു.
ആരെയും ഇനി ബ്ലോക്ക് ചെയ്യാനാകില്ല; എക്‌സില്‍ പുതിയ അപ്‌ഡേഷനൊരുങ്ങി മസ്‌ക്
എക്‌സില്‍ പുത്തന്‍ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌ക്. പ്ലാറ്റ്‌ഫോമിലെ ‘ബ്ലോക്കിങ്’ ഫീച്ചര്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്.ഡയറക്റ്റ് മെസേജ് ഒഴികെ എല്ലായിടത്തും ബ്ലോകിങ് ഫീച്ചര്‍ ഇല്ലാതാക്കിയേക്കും.എക്‌സിലെ ഒരു ട്വീറ്റിനുള്ള മറുപടിയിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.അതേസമയം എക്‌സിലെ മ്യൂട്ട് ഫീച്ചര്‍ നിലനിര്‍ത്തും. എന്നാല്‍, ബ്ലോക്കും മ്യൂട്ട് ഫീച്ചറും വളരെ വ്യത്യസ്തമാണ്. ഒരു ഉപയോക്താവിന്റെ പോസ്റ്റുകള്‍ നോക്കുന്നതില്‍ നിന്നും ഫോളോ ചെയ്യുന്നതില്‍ നിന്നും മറ്റ് ഉപയോക്താക്കളെ ബ്ലോക്ക് ഫീച്ചര്‍ തടയുന്നു.
മ്യൂട്ട് ഫീച്ചര്‍ പോസ്റ്റുകള്‍ അവരുടെ കാഴ്ചയില്‍ നിന്ന് മറയ്ക്കുക മാത്രമാണ് ചെയ്യുന്നത്.മസ്‌കിന്റെ ഈ നീക്കം രാഷ്ട്രീയ പ്രവര്‍ത്തകര്‍, സിനിമ സാംസകാരിക മേഖലയിലുള്ളവര്‍ തുടങ്ങിയ സെലിബ്രിറ്റികളെ ഏറെ ബാധിക്കുമെന്നാണ് ടെക്ക് ലോകം പറയുന്നത്. പ്ലാറ്റ്‌ഫോമില്‍ അവര്‍ അനാവശ്യ വിദ്വേഷത്തിന് വിധേയരാകുമെന്നും അത് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമെന്നും അനലിസ്റ്റുകള്‍ പറയുന്നു. ബ്ലോക്ക് ഫീച്ചര്‍ നീക്കം ചെയ്യുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ആപ്പ് സ്റ്റോന്റെയും ഗൂഗിള്‍ പ്ലേയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ചേര്‍ന്ന് പോകില്ലെന്നാണ് സൂചന.