Home Featured കുറ്റ്യാടി റൂട്ടില്‍ ബംഗളൂരു സ്വിഫ്‌റ്റ്‌ സര്‍വീസ് 21 മുതൽ.

കുറ്റ്യാടി റൂട്ടില്‍ ബംഗളൂരു സ്വിഫ്‌റ്റ്‌ സര്‍വീസ് 21 മുതൽ.

കോഴിക്കോട്:കുറ്റ്യാടി റൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് വരുന്നു. കോഴിക്കോട് – ബംഗളൂരു സൂപ്പര്‍ ഡിലക്സ് എയര്‍ ബസ് 21 ന് സര്‍വീസ് തുടങ്ങും.രാത്രി ഒമ്ബതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ബസ് പേരാമ്ബ്ര (10.30), കുറ്റ്യാടി (10.45), തൊട്ടില്‍പാലം (11.00), വെള്ളമുണ്ട (11.45), മാനന്തവാടി (12.00), മൈസൂരു (3.30), വഴി രാവിലെ ആറിന് ബംഗളൂരുവിലെത്തും. പകല്‍ മൂന്നിന് ബംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു (5.30), കുട്ട (8.30), മാനന്തവാടി (9.30), വെള്ളമുണ്ട (9.45), തൊട്ടില്‍പ്പാലം (10.30), കുറ്റ്യാടി (10.45), പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് എത്തും

വാട്സ്‌ആപ്പില്‍ ‘ചാറ്റ് ലോക്ക്’ ഫീച്ചര്‍ എത്തി

വാട്ട്‌സ്‌ആപ്പ് വ്യക്തിപരവും തൊഴില്‍പരവുമായ ആവശ്യങ്ങള്‍ക്കായി ഒരുപോലെ നാം ഉപയോഗിക്കാറുണ്ട്. അതില്‍ തന്നെ ചിലരുമായുള്ള ചാറ്റുകള്‍ നമ്മള്‍ തീര്‍ത്തും സ്വകാര്യമായി സൂക്ഷിക്കാനിഷ്ടപ്പെടുന്നവയാണ്.അതുകൊണ്ട് തന്നെ ചിലര്‍ വാട്സ്‌ആപ്പ് ആപ്പ് ലോക്ക് ഉപയോഗിച്ച്‌ ലോക്ക് ചെയ്തൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഇനി മുതല്‍ സ്വകാര്യമായ ചാറ്റുകള്‍ മറയ്ക്കാനായി വാട്സ്‌ആപ്പ് മുഴുവന്‍ ലോക്ക് ചെയ്യേണ്ടതില്ല.

അതിനായി ‘ചാറ്റ് ലോക്ക്’ എന്ന പ്രൈവസി ഫീച്ചര്‍ വാട്സ്‌ആപ്പിലേക്ക് എത്തിക്കഴിഞ്ഞു.ചാറ്റുകള്‍ക്ക് പുറമേ, കോണ്‍ടാക്ടുകള്‍, ഗ്രൂപ്പുകള്‍ എന്നിവയും നമ്മുടെ ഫോണിന്റെ ഫിംഗര്‍ പ്രിന്റോ, പാസ് കോഡോ ഉപയോഗിച്ച്‌ ലോക്ക് ചെയ്യാനാകുമെന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. അതുപോലെ ലോക്ക് ചെയ്യപ്പെട്ട ചാറ്റിലേക്ക് വരുന്ന ചിത്രങ്ങളും വിഡിയോകളുമൊന്നും ഗാലറിയിലേക്ക് ഓട്ടോമാറ്റിക് ആയി ഡൗണ്‍ലോഡാകില്ല.ലോക്ക് ചെയ്താല്‍, പിന്നെ ഉടമയറിയാതെ അത്തരം സ്വകാര്യ ചാറ്റുകള്‍ ആര്‍ക്കും ആക്സസ് ചെയ്യാന്‍ സാധിക്കില്ല.

അനുവാദമില്ലാതെ, ആരെങ്കിലും ചാറ്റ് തുറക്കാന്‍ ശ്രമിച്ചാല്‍, ആദ്യം ചാറ്റ് ക്ലിയര്‍ ചെയ്യാനാകും ആവശ്യപ്പെടുക.ഫീച്ചര്‍ എങ്ങനെ ഉപയോഗപ്പെടുത്താം…

ആദ്യം വാട്സ്‌ആപ്പ് ഏറ്റവും പുതിയ വേര്‍ഷനിലേക്ക് ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പിള്‍ ആപ്പ് സ്റ്റോറിലോ പോയി അപ്ഡേറ്റ് ചെയ്യുക. വാട്സ്‌ആപ്പ് തുറന്ന് ലോക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചാറ്റ് തുറക്കുക, ശേഷം ആ ചാറ്റിന്റെ കോണ്‍ടാക്‌ട് ഇന്‍ഫോയിലേക്ക് പോകാനായി പ്രൊഫൈല്‍ ചിത്രത്തിന്റെ ഐകണില്‍ ക്ലിക്ക് ചെയ്യുക. അല്‍പ്പം താഴോട്ടേക്ക് സ്ക്രോള്‍ ചെയ്താല്‍ ചാറ്റ് ലോക്ക് (chat lock) എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. നിങ്ങള്‍ ലോക്ക് ചെയ്യുന്ന ചാറ്റുകളും ഗ്രൂപ്പുകളും വാട്സ്‌ആപ്പിന്റെ ഹോം പേജില്‍ ഏറ്റവും മുകളിലായി ‘ലോക്ക്ഡ് ചാറ്റ്’ എന്ന പ്രത്യേക ഫോള്‍ഡറില്‍ കാണാം.

You may also like

error: Content is protected !!
Join Our WhatsApp Group