പാലാ: പാലായില്‍ നിന്നും ബാംഗ്ലൂര്‍ യാത്രക്കാര്‍ക്ക് ഇനി സുഖ യാത്ര ചെയ്യാം. ഇതിനായി പുതിയ രണ്ട് കെ.സ്വിഫ്റ്റ് ബസ്സുകള്‍ അനുവദിച്ചു. നിലവില്‍ ഡീലക്സ് ബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്.ജോസ് കെ. മാണി എം.പി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് രണ്ട് പുതിയ സ്വിഫ്റ്റ് ബസുകള്‍ പാലാ ഡിപ്പോയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ഇതോടൊപ്പം ദ്വീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് വേണ്ടി മറ്റ് നാലു ബസുകള്‍ കൂടി ഡിപ്പോയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.ബന്തടുക്ക സര്‍വ്വീസിന് അയയ്ക്കുന്ന ബസ് കാലപ്പഴക്കത്തെ തുടര്‍ന്ന് സ്ഥിരം തകരാറാവുന്നതില്‍ യാത്രക്കാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് പകരം ബസുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.മുടങ്ങിക്കിടന്ന പാലാ-പഞ്ചിക്കല്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് വേണ്ടി ലഭിച്ച രണ്ട് ബസുകള്‍ പ്രയോജനപ്പെടുത്തും.
പുതിയ സിഫ്ട് ബസുകള്‍ ലഭ്യമാക്കുകയും സര്‍വ്വീസ് സുഗമമാക്കുന്നതിനും മുടങ്ങിക്കിടന്ന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനും കൂടുതല്‍ ബസുകള്‍ അനുവദിക്കുന്നതിന് ഇടപെടല്‍ നടത്തിയ ജോസ് കെ മാണി എം.പിയേയും ബസുകള്‍ അനുവദിച്ച ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി ആന്‍്റണി രാജുവിനേയും അധികൃതരേയും പാസഞ്ചേഴ്സ് അസോസിയേഷന്‍ യോഗം അഭിനന്ദിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ ജയ്സണ്‍മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണ സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.