ബെംഗളൂരു ക്രിസ്ത്യൻ ദേവാലയങ്ങളിലും മിഷനറി സ്ഥാപനങ്ങളിലും സർവേ നടത്താനുള്ള നീക്കം കർണാടക സർക്കാർ താൽ ക്കാലികമായി നിർത്തിവച്ചു. സർവേയെ ചോദ്യം ചെയ്തു പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നോട്ടിസ് അയച്ചതിനു പിന്നാലെയാണു തീരുമാനം ന്യൂനപക്ഷത്തെ വേട്ടയാടാനുള്ള വിവേചനപരമായ നടപടിയാ ണിതെന്നു ബെംഗളൂരു ആർച്ച് ബിഷപ് ഡോ.പീറ്റർ മച്ചാഡോ യും രൂക്ഷവിമർശനമുയർത്തിയി രുന്നു.
നിർബന്ധിത മതപരിവർ ത്തനക്കേസുകളും അനുമതിയില്ലാത്ത ദേവാലയങ്ങളുടെ എണ്ണവും കണ്ടെത്താനാണു സർവേ പ്രഖ്യാപിച്ചത്. മതസ്ഥാപനങ്ങളുടെ സ്വകാര്യത ഉറപ്പുനൽകുന്ന മൗലിക അവകാശത്തെ സർവേയിലൂടെ സർക്കാർ ചോദ്യംചെയ്യുകയാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു.തന്റെ അമ്മ ക്രിസ്തു മതം സ്വീകരിച്ചെന്ന് നിയമസഭാ സമ്മേളനത്തിൽ ബിജെപി എംഎൽഎ ഗുളിഹട്ടി ശേഖർ അറിയിച്ചതോടെയാണു ചർച്ചകൾക്കു തുടക്കമായത്. തുടർന്ന് നിർബന്ധിത മതപരിവർത്തനം തടയാൻ നിയമ നിർമാണം നടത്തുമെന്ന് ആഭ്യതരമന്ത്രി അരഗ ജ്ഞാനേന്ദ്ര സഭയെ അറിയിക്കുകയായിരുന്നു.