Home Featured സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ എത്തി, പ്രേക്ഷക പ്രതികരണങ്ങള്‍

സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ എത്തി, പ്രേക്ഷക പ്രതികരണങ്ങള്‍

സുരേഷ് ഗോപി നായകനായ ചിത്രം ‘പാപ്പന്‍’ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ആ പ്രതീക്ഷകളെല്ലാം നിറവേറ്റുന്ന ഒരു ചിത്രമാണ് ‘പാപ്പന്‍’ എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ‘പാപ്പന്‍’ മികച്ച ഒരു ഫാമിലി ത്രില്ലര്‍ ആണെന്നാണ് പ്രതികരണങ്ങള് (Pappan)‍.

ഒരിടവേളയ്‍ക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘പാപ്പൻ’. ‘സിഐ എബ്രഹാം മാത്യു മാത്തൻ’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ​ഗോപിയും മകൻ ​ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരുടെയും കോമ്പിനേഷൻ മികച്ചതാമന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍.

നീതാ പിള്ളയാണ് ചിത്രത്തിലെ നായിക. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ‘ലേലം’, ‘പത്രം’, ‘വാഴുന്നോര്‍’ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.

കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ,  ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.


ആർ ജെ ഷാനിന്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ – മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ – അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി.  കോ- പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ – സി.വി.പ്രവീൺ, സുജിത് ജെ നായർ. ഷാജി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യുഎസ്എ) തോമസ് ജോൺ (യു.എസ്.എ) കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ് ജി എസ് പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ. പിആർഒ- വാഴൂർ ജോസ്.

You may also like

error: Content is protected !!
Join Our WhatsApp Group