ബെംഗളൂരു: ദാസറഹള്ളി നിയമസഭാമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി എസ്. മുനിരാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥയിൽ സുരേഷ് ഗോപി പങ്കെടുക്കും.തിങ്കളാഴ്ച വൈകീട്ട് നാലിന് മല്ലസാന്ദ്ര സർക്കാർ ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന വാഹനപ്രചാരണ ജാഥ വൈകീട്ട് ആറിന് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ദോസ്തി മൈതാനത്ത് അവസാനിക്കും. തുടർന്നുനടക്കുന്ന സമ്മേളനത്തിൽ സാമൂഹിക, സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും.
ചെന്നൈ എയര്‍പോര്‍ട്ടില്‍ 22 പാമ്ബുകളുമായി സ്ത്രീ കസ്റ്റംസിന്റെ പിടിയില്‍
ചെന്നൈ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങിയ സ്ത്രീയുടെ ബാഗില്‍ നിന്ന് 22 ഇനം പാമ്ബുകളും ഒരു ഓന്തിനെയും പിടികൂടി.മലേഷ്യയിലെ കോലാലംപൂരില്‍ നിന്ന് എത്തിയ സ്ത്രീയാണ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസിന്റെ പിടിയിലായത്. വെള്ളിയാഴ്ച്ചയാണ് സംഭവം.പാമ്ബുകളെ 22 കുപ്പികളിലായി ബാഗിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരിന്നു.
കോലാലംപൂരില്‍ നിന്നുള്ള ഫ്ളൈറ്റ് നമ്ബര്‍ എകെ13 എന്ന വിമാനത്തില്‍ എത്തിയ സ്ത്രീയാണ് കസ്റ്റഡിയിലായത്. പരിശോധനയില്‍ കണ്ടെത്തിയ പാമ്ബുകളെയും ഓന്തിനെയും വന്യ മൃഗ സംരക്ഷണ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു.