Home Featured വിഷുവിന് മുന്നോടിയായി മുപ്പതിനായിരം പേർക്ക് വിഷുകൈനീട്ടം നൽകി സുരേഷ് ഗോപി; തൃശ്ശൂർ ജില്ലയിൽ നാലുദിവസം കൊണ്ട് പൂർത്തിയാക്കി

വിഷുവിന് മുന്നോടിയായി മുപ്പതിനായിരം പേർക്ക് വിഷുകൈനീട്ടം നൽകി സുരേഷ് ഗോപി; തൃശ്ശൂർ ജില്ലയിൽ നാലുദിവസം കൊണ്ട് പൂർത്തിയാക്കി

തൃശൂർ: വിഷുവിന് മുന്നോടിയായി ജനങ്ങൾക്ക് വിഷുകൈനീട്ടം നൽകി സുരേഷ് ഗോപി. താരത്തിന്റെ വിഷുക്കൈനീട്ട സമർപ്പണ പരിപാടി തൃശ്ശൂർ ജില്ലയിൽ പൂർത്തിയായി. ബിജെപിയുടെ 26 മണ്ഡലം കമ്മിറ്റികളിലെ ബൂത്ത് പ്രസിഡന്റുമാർക്കും പ്രവർത്തകർക്കും കുട്ടികൾക്കും സുരേഷ് ഗോപി വിഷു കൈനീട്ടം നൽകി.

മുപ്പതിനായിരത്തോളം പേർ അദ്ദേഹത്തിൽ നിന്നും കൈനീട്ടം സ്വീകരിച്ചു.ജില്ലയിലെ 2200 ബൂത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പ്രവർത്തകരും അദ്ദേഹത്തിൽ നിന്നും വിഷുകൈനീട്ടം ഏറ്റുവാങ്ങി. മുപ്പതിനായിരത്തിൽ ഏറെ പേരാണ് ജില്ലയിൽ സുരേഷ് ഗോപിയുടെ വിഷുകൈനീട്ടം സ്വീകരിച്ചത്.

ഏപ്രിൽ 8 നാണ് അദ്ദേഹം കൈനീട്ടം നൽകുന്നത് ആരംഭിച്ചത്. കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം നൽകിയായിരുന്നു തുടക്കമിട്ടത്. നാല് ദിവസമായി ബിജെപിയുടെ വിവിധ മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരുന്നു വിഷുകൈനീട്ടം പരിപാടി. കുട്ടികൾക്കും മുതിർന്നവർക്കും ജാതിമതഭേദമന്യേ സുരേഷ് ഗോപി വിഷുകൈനീട്ടം നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group