Home Featured പേര് മാറ്റി സുരേഷ് ഗോപി, പുതിയ പേര് ഇങ്ങനെ

പേര് മാറ്റി സുരേഷ് ഗോപി, പുതിയ പേര് ഇങ്ങനെ

by കൊസ്‌തേപ്പ്

പേരില്‍ മാറ്റം വരുത്തി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ പേരുകളിലാണ് സുരേഷ് ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്റെ സ്‌പെല്ലിങ്ങില്‍ ഒരു ‘എസ്’ കൂടി ചേര്‍ത്താണ് മാറ്റിയിരിക്കുന്നത്.

അതായത് ‘Suresh Gopi ‘ എന്ന സ്‌പെല്ലിങ്ങിന് പകരം ‘Suressh Gopi’, എന്നാണ് മാറ്റിയിരിക്കുന്നത്. നടന്‍ ദിലീപ്, നടി ലെന, റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങളും ഇത്തരത്തില്‍ പേരില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

അതേസമയം, മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ജിബു ജേക്കബ് ആണ് സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം കൂടിയാണിത്. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്.

റെയില്‍വേ ട്രാക്കില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ്: പാഞ്ഞ് വന്ന ട്രെയിന്‍ തട്ടി, കൗമാരക്കാരന്‍ ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: റെയില്‍വേ പാളത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്യുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു.

ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം നടന്നത്. വാടാനാപ്പള്ളി സ്വദേശിയായ സി.എച്ച്‌ അക്ഷയ് രാജിനെയാണ് ട്രെയിന്‍ ഇടിച്ചത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അക്ഷയ്. അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു റെയില്‍വേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുകയായിരുന്നു. സുഹൃത്ത് ആയിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തന്നെ ട്രെയിന്‍ കടന്ന് പോകുന്നതായിരുന്നു അക്ഷയ് വീഡിയോ ആക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനായി സുഹൃത്തിനെ ഏര്‍പ്പെടുത്തി. നടക്കുന്നതിനിടെ, പിന്നില്‍ നിന്നും ട്രെയിനെത്തി.

അക്ഷയ് ട്രാക്കിലൂടെ ആയിരുന്നില്ല നടന്നത്. എന്നാല്‍, ട്രാക്കിന് സമീപം ആയിരുന്നു. പിന്നിലൂടെ അതിവേഗതയില്‍ വന്ന ട്രെയിന്‍ ഇയാളെ ഇടിച്ചിടുന്നതിന്റെ ദൃശ്യം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ഓടുന്ന ട്രെയിന്‍ പശ്ചാത്തലത്തില്‍ വരുന്ന തരത്തില്‍ വീഡിയോ ചിത്രീകരണത്തിനുള്ള ശ്രമമാണ് നടത്തിയിരുന്നത്. സുഹൃത്തുകള്‍ ആണ് കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group