കര്‍ണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം ലോകസഭയില്‍ ഉന്നയിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയും എന്‍സിപി നേതാവുമായ സുപ്രിയ സുലേ .വിഷയം ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ വിമര്‍ശിച്ച് സുപ്രിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ 10 ദിവസമായി മഹാരാഷ്ട്രയില്‍ ഒരു പുതിയ പ്രശ്‌നം ഉയര്‍ന്നുവന്നിട്ടുണ്ട്.
അതിനെപ്പറ്റി അയല്‍ സംസ്ഥാനമായ കര്‍ണാടക മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണ് എന്നും അവര്‍ പറഞ്ഞു.മഹാരാഷ്ട്രയ്‌ക്കെതിരെ കര്‍ണ്ണാടക ഗൂഢാലോചന നടത്തുകയാണ്. മഹാരാഷ്ട്രയെ ശിഥിലമാക്കുന്നതിനെക്കുറിച്ചാണ് കര്‍ണാടക മുഖ്യമന്ത്രി സംസാരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളും ബി.ജെ.പി. ഭരിക്കുന്നവയാണ്. അതിര്‍ത്തിയിലേക്ക് പോയ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഇന്നലെ ആക്രമിക്കപ്പെട്ടു. ഇത് അനുവദിക്കാനാവില്ല.
ഇത് ഒരു രാജ്യമാണ്. ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനെപ്പറ്റിയുള്ള നിലപാട് വ്യക്തമാക്കി അമിത് ഷാ സംസാരിക്കണമെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ, വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശദ്ധയിപ്പെടുത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ലോകസഭാ അംഗമായ സുപ്രിയ സുലേ വിഷയം ലോകസഭയില്‍ അവതരിപ്പിച്ചത്.
ജാപ്പനീസ് ജ്വരം; കർണാടകയിൽ പ്രതിരോധ കുത്തിവയ്പ്പ്നൽകുന്നു
ബെംഗളൂരു: 1 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള 48 ലക്ഷം കുട്ടികൾക്ക് ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെ) പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള പ്രത്യേക വാക്സിനേഷൻ കർണാടകയിൽ നടക്കും. ഡിസംബർ 5 തിങ്കളാഴ്ച്ച ആരംഭിക്കുന്ന ഡ്രൈവ് മൂന്നാഴ്ച നീണ്ടുനിൽക്കും. ഡിസംബർ ആദ്യവാരം വാക്സിനേഷൻ ഡ്രൈവ് പ്രാഥമികമായി സ്വകാര്യ സർക്കാർ സ്കൂളുകളിൽ കേന്ദ്രീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ഞായറാഴ്ച പറഞ്ഞു.
ഇതിനെത്തുടർന്ന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ, ആരോഗ്യ സ്ഥാപനങ്ങൾ, അങ്കണവാടികൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് നടക്കുക.ഡ്രൈവ് നടത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജെൻവാക് വാക്സിൻ വിതരണം ചെയ്യും. മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വർഷം ഒക്ടോബർ വരെ സംസ്ഥാനത്ത് 21 ജാപ്പനീസ് എൻസെഫലൈറ്റിസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അണുബാധയോ അലർജിയോ മൂലമുണ്ടാകുന്ന തലച്ചോറിന്റെ വീക്കം ആണ് എൻസെഫലൈറ്റിസ്. ഇന്ത്യയിൽ മസ്തിഷ്ട ജ്വരത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ജെ, കൂടാതെ പ്രതിവർഷം 68,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകായും ചെയ്യുന്നുണ്ട്. ഇവരിൽ 20-30% വരെയാണ് ഏകദേശ മരണനിരക്ക് . സുഖം പ്രാപിച്ചവരിൽ 30-50% പേർ സെൻസറി, ബലഹീനതകൾ, മറ്റ് സ്ഥിരമായ ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ എന്നിവയിൽ ഉൾപ്പെടുന്നതാണ് കണ്ടുവരുന്നെന്നും ആരോഗ്യ മന്ത്രി സുധാകർ പറഞ്ഞു.