ന്യൂഡല്‍ഹി: തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്കുന്നവര് അവയെ ദത്തെടുക്കണമെന്ന ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. നായ്ക്കള്‍ക്ക് ഭക്ഷണം നല്കുമ്ബോള് അത് പൊതുജനങ്ങള്‍ക്ക് ശല്യമാകരുതെന്ന് നാഗ്പൂര്‍ മുനിസിപ്പാലിറ്റിയോട് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തു.
തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പൊതുഇടം കണ്ടെത്തണം. നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തില്ലെങ്കില്‍ അതു കൊണ്ട് ഉണ്ടാവുന്ന ഉപദ്രവം കനത്തതായിരിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഒരു സാമൂഹ്യ വിപത്തായാണ് മാറുന്നതെന്ന് ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നത്. തെരുവുനായില്‍ നിന്ന് വലിയ ഉപദ്രവമാണ് ഉണ്ടാകുന്നത്. മൃഗസ്നേഹികള്‍ക്ക് നായ്ക്കളോട് സ്നേഹമുണ്ടെങ്കില്‍ അവയെ വീട്ടില്‍ കൊണ്ടുപോയി പ്രത്യേക താമസസൗകര്യം ഉറപ്പാക്കി കൊണ്ട് ഭക്ഷണം കൊടുക്കുകയാണ് വേണ്ടത്.
കൂടാതെ, നായ്ക്കളെ വീട്ടില്‍ കൊണ്ടു പോകുന്നവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും കൃത്യമായി പ്രതിരോധ കുത്തിവെപ്പ് എടുക്കുകയുമാണ് വേണ്ടത്. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടായാല്‍ അതിന് ഉത്തരവാദി വളര്‍ത്തുന്നവരാണെന്നും നാഗ്പൂര്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ബിജെപിയിൽ ചേരാനിരിക്കെ മുൻ ജെഡിഎസ് നേതാവ് കൊല്ലപ്പെട്ടു; ജനനേന്ദ്രിയത്തിൽ മുറിവ്, അന്വേഷണം
ബെംഗളൂരു: ബിജെപിയിൽ ചേരാനിരിക്കെ മുൻ ജനതാദൾ എസ് (ജെഡിഎസ്) നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടകയിലെ കല്‍ബുര്‍ഗി ജില്ലയിൽ നിന്നുള്ള ജനതാദൾ എസ് നേതാവായിരുന്ന മല്ലികാർജുൻ മുത്യാലിനെ (64) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുത്യാലിന്റെ ജനനേന്ദ്രിയത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാര്‍ട്ടി വിട്ട മുത്യാല്‍ ബിജെപിയില്‍ ചേരാനായുള്ള തയ്യാറെടുപ്പിലായിരുന്നു.
കൊല്ലപ്പെടുന്നതിന് തലേ ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ മല്ലികാർജുൻ മുത്യാല്‍ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസമാണ് മുത്യാലിന്റെ മൃതദേഹം ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്നും കണ്ടെത്തിയത്. ഇലക്ട്രോണിക് കടയായിരുന്നു മുത്യാലിന്റേത്.
‘കടയില്‍ നേരത്തെ മോഷണം നടന്നിരുന്നു, അതുകൊണ്ട് ചില ദിവസങ്ങളില്‍ പിതാവ് കടയ്ക്കുള്ളില്‍ ഉറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം കടയില്‍ കിടന്നാണ് ഉറങ്ങിയത്. രാവിലെ കാണാതായതോടെ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലഇല്‍ കണ്ടെത്തിയതെന്ന്’ മുത്യാലിന്റെ മകന് വെങ്കടേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മോഷണ ശ്രമത്തിനിടെ അക്രമികള്‍ അച്ഛനെ കൊലപ്പെടുത്തിയതാകും. കടയില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചില രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്നും മകന് പറഞ്ഞു.
കര്‍ണ്ണാടകയിലെ പ്രബല സമുദായങ്ങളിലൊന്നായ കബ്ബലിഗയുടെ നേതാവാണ് മല്ലികാർജുൻ മുത്യാല്‍. കബാലിഗ സമുദായത്തിന്റെ കല്‍ബുര്‍ഗി താലൂക്കിന്റെ ഓണററി പ്രസിഡന്റ് കൂടിയായിരുന്നു മുത്യാൽ. അതേസമയം മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. മുത്യാലിന്റെ ജനനേന്ദ്രിയത്തിലും ശരീരത്തിലും പരിക്കുകളുണ്ട്. കല്ലുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.