ബെംഗളുരു :വീട്ടമ്മയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ ഭർത്താവിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ കർണാടക ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. 29 നാണ് വിചാരണ ആരംഭിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.
അതേസമയം കർണാടക സർക്കാരിനും പരാതിക്കാരിക്കും ചീഫ് ജസ്റ്റിസ് എൻ.വിരമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നോട്ടിസ് അയച്ചു. ജൂലൈയിൽ വിണ്ടും കേസ് പരിഗണിക്കും. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് തന്നെ “ലൈംഗിക അടിമയായാണ് പരിഗണിച്ചതെന്നും മകളുടെ സാന്നിധ്യത്തിൽ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധ ത്തിന് നിർബന്ധിക്കുന്നെന്നും ആരോപിച്ച് വീട്ടമ്മ നൽകിയ കേസിലായിരുന്നു മാർച്ച് 23ലെ ഹൈക്കോടതി വിധി.
ലൈംഗിക പീഡനം ഭർത്താവിൽ നിന്നാണങ്കിൽ പോലും ബലാൽസംഗ കുറ്റം തന്നെയെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ്.
കേരളത്തിന്റെ മാതൃകയില്‍ കര്‍ണാടകയില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ എണ്‍പത് ലക്ഷത്തിന്റെ ഫ്‌ളോട്ടിംഗ് പാലം മൂന്നാം നാള്‍ തകര്‍ന്നു
ഉഡുപ്പി : ടൂറിസം രംഗത്ത് കര്‍ണാടയുടെ മുന്നേറ്റത്തിനായി ഉഡുപ്പിയിലെ മാല്‍പെ ബീച്ചില്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യം ഫ്‌ളോട്ടിംഗ് പാലം ഉദ്ഘാടനം നടത്തി മൂന്നാം ദിവസം തകര്‍ന്നു.എണ്‍പത് ലക്ഷം രൂപ ചെലവിട്ടാണ് ഫ്‌ളോട്ടിംഗ് പാലം നിര്‍മ്മിച്ചത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഉയര്‍ന്ന തിരമാലകള്‍ അടിച്ച് കയറിയാണ് പാലം തകര്‍ന്നത്. ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ടാണ് വെള്ളിയാഴ്ച പാലം ഉദ്ഘാടനം ചെയ്തത്. ഫ്‌ളോട്ടിംഗ് പാലത്തിനുണ്ടായ തകരാര്‍ ഗുരുതരമല്ലെങ്കിലും ഇനി ഇത് ഉപയോഗിക്കുമ്ബോഴുള്ള സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
പത്തോളം ലൈഫ് ഗാര്‍ഡുമാരെയാണ് ബീച്ചില്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്.കേരളത്തില്‍ കോഴിക്കോട്ട് ജില്ലാ ടൂറിസ്റ്റ് പ്രമോഷന്‍ കൗണ്‍സിലിന്റെയും (ഡിടിപിസി) തുറമുഖ വകുപ്പിന്റെയും സഹായത്തോടെ അടുത്തിടെ ഫ്‌ളോട്ടിംഗ് പാലം നിര്‍മ്മിച്ചിരുന്നു. ഇത് ഇപ്പോഴും പ്രവര്‍ത്തക്ഷമമാണ്. കോഴിക്കോട് ബേപ്പൂര്‍ ബീച്ചിലാണ് കേരളത്തിലെ ഫ്‌ളോട്ടിംഗ് പാലമുള്ളത്.
തിരമാലകള്‍ക്കൊപ്പം നടക്കാന്‍ സഞ്ചാരികള്‍ക്ക് കഴിയുമെന്നതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. സഞ്ചാരികള്‍ക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ബംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിരവധി മരങ്ങള്‍ വീണ് ഗതാഗതം താറുമാറായിരുന്നു. അടുത്തിടെ ഉദ്ഘാടനം ചെയ്ത അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയം ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.