ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ‘ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക’ എന്ന് കോടതി ആരാഞ്ഞു.
ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ്, ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ,നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും’ കെ സുധാകരൻ
ദില്ലി: സംസ്ഥാന ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്.അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു.അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നു.നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു.നികുതി വർധന പിടിവാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുൻപിൽ സംസ്ഥാനത്തെ തളച്ചിട്ടു.
ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയത്.ജനകീയ സമരങ്ങൾക്ക് മുൻപിൽ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ട്.തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കും.റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്നാവശ്യപ്പെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രി.മാധ്യമ വാർത്തകൾ കണ്ട് സമരത്തിനിറങ്ങുന്ന പാർട്ടിയല്ല കോൺഗ്രസ്.
നികുതി വർധനയിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുഗോ സംരക്ഷണം വിജയകരമായി നടപ്പാക്കിയ ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.എറ്റവും വിലയേറിയ തൊഴുത്ത് ഉണ്ടാക്കിയെന്ന ബഹുമതി മുഖ്യമന്ത്രിക്ക് കൊടുക്കണം.കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദ്ദേശം വൈകാതെ മുഖ്യമന്ത്രിയും നൽകും.കേന്ദ്രത്തോട് സംസാരിക്കേണ്ടത് കോൺഗ്രസല്ല സർക്കാരാണ്.ഗോരക്ഷക്ക് കോൺഗ്രസ് എതിരല്ല.പക്ഷേ പരിഹാസമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു..