ന്യൂദല്‍ഹി: കര്‍ണാകടയിലെ ഹിജാബ് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി.സംസ്ഥാനത്തെ കോളേജുകളിലെയും സ്കൂളുകളിലെയും ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ മുതിര്‍ന്ന അഭിഭാഷകന് ദേവദത്ത് കാമത്ത് നല്കിയ ഹര്‍ജിക്കിടെയാണ് സുപ്രീം കോടതിയുടെ പ്രതികരണം. കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി കര്‍ണാടക ഹൈക്കോടതിയാണ് വിഷയത്തില്‍ ആദ്യം തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞു.
കര്‍ണാടക ഹൈക്കോടതി വിചിത്രമായ ഉത്തരവാണ് നല്‍കിയതെന്ന് കാമത്ത് പറഞ്ഞപ്പോള്‍ വിഷയം ദല്‍ഹിയിലേക്ക് കൊണ്ടുവരരുതെന്നും ഇത് ദേശീയ വിഷയമാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. ആരും മതപരമായ വസ്ത്രം ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതി നിര്‍ദ്ദേശം മതപരമായ വ്യക്തിത്വത്തെ പ്രതീകപ്പെടുത്തുന്ന ഒന്നും തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായും കാമത്ത് വാദിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 25 അപകടത്തിലാണെന്ന് കാമത്ത് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയോട് പറഞ്ഞു, കര്‍ണാടക ഹൈക്കോടതി ഇതിനകം തന്നെ അടിയന്തര അടിസ്ഥാനത്തില്‍ കേസ് പരിഗണിക്കുന്നുണ്ടെന്നും ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഇത് വലിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്ന് കാമത്തിനോട് രമണ പറഞ്ഞു, ‘ചിന്തിക്കുക, ദേശീയ തലത്തിലേക്ക് ഈ കാര്യങ്ങള്‍ കൊണ്ടുവരുന്നത് ശരിയാണോ… എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഞങ്ങള്‍ സംരക്ഷിക്കും. വിഷയത്തില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ ഹിജാബും കാവി ഷാളും ഉള്‍പ്പെടെ എല്ലാ മതപരമായ വസ്ത്രങ്ങളും നിരോധിക്കണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല തീരുമാനം ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു വിദ്യാര്‍ത്ഥിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.