Home Featured വായുനിലവാരം വളരെ മോശം!വർക് ഫ്രം ഹോം പരിഗണിക്കുക. സുപ്രിം കോടതി

വായുനിലവാരം വളരെ മോശം!വർക് ഫ്രം ഹോം പരിഗണിക്കുക. സുപ്രിം കോടതി

by കൊസ്‌തേപ്പ്

ന്യൂഡൽഹി • ഡൽഹിയിലെ വായുമലിനീകരണം ചർച്ച ചെയ്യാൻ ഡൽഹി, ഹരിയാന, യുപി, പഞ്ചാ ബ് സംസ്ഥാനങ്ങളുടെ അടിയന്തര യോഗം ഇന്നു ചേരാൻ കേന്ദ്രസർ ക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. മലിനീകരണം കുറയ്ക്കുന്നതിനു വ്യവസായം, വൈദ്യുതി നിലയം, ഗതാഗതം എന്നിവയിൽ ഏതൊക്കെ തൽക്കാലം നിർത്തണം മെന്നു തീരുമാനിക്കാനും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുന്നതു പരിശോധിക്കാനും ചിഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി എല്ലാ ജോലിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമലിൽ വയ്ക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.

പരസ്യം പ്രചാരണത്തിനു സർക്കാർ എത്ര രൂപ മുടക്കുന്നുവെന്ന് ഓഡിറ്റ് നടത്താൻ നിർബന്ധിതരാകുമെന്നും ചൂണ്ടിക്കാട്ടി.വായു മലിനീകരണത്തിനു കാരണമാകുന്ന പ്രാദേശിക ഘടകങ്ങൾ നിയന്ത്രിക്കാൻ സമ്പൂർണ ലോക്ഡൗൺ പോലുള്ള നടപടികൾ സ്വീകരിക്കാൻ തയാറാണെന്നും അയൽ സംസ്ഥാനങ്ങളിലും ഇതേ നിയന്ത്രണം നടപ്പാക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപെട്ടു. ഡൽഹിയിൽ ഇന്നലെ വായുനിലവാര സൂചിക( എക്യുഐ) 342 എന്ന വളരെ മോശം നിലയാണു രേഖപ്പെടുത്തിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group