ദില്ലി : കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരായ ഹർജികളിൽ ഇടപെട്ട് കോടതി.
കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച്ച കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതിനെ കോടതി വിമർശിച്ചു. അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് പരാതി ഉയർത്തിയ ഹർജിക്കാർ തന്നെ, കേസ് പരിഗണനയ്ക്ക് വരുമ്പോൾ മാറ്റി വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും താൽപ്പര്യമുള്ള ബെഞ്ചിന് മുമ്പാകെ ഹർജി വരുത്തിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
സംസ്ഥാന സർക്കാർ നടപടി ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ ആറ് മാസം മുമ്പേ കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ തയ്യാറായിരുന്നില്ല. ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുൻപെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ തടസ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. ഈ സ്റ്റേ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ഹിജാബ് നിരോധനത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത്. മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങിയ സംഘടനകളാൺേ ഹിജാബ് നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കഥ കേള്‍ക്കുന്നതിനിടെ സുരേഷ് ഗോപി എഴുന്നേറ്റ് പോയി; നോമ്ബ് തുറക്കാറായപ്പോള്‍ ടേബിളില്‍ ജ്യൂസും പഴങ്ങളും റെഡി; സംവിധായകന് പറയുന്നു
നടന് സുരേഷ് ഗോപിയുമായുള്ള അനുഭവം പങ്കുവെച്ച് സംവിധായകന് സമദ് മങ്കട. സുരേഷ് ഗോപിയുടെ അടുത്ത് കിച്ചാമണി എംബിബിഎസ് എന്ന ചിത്രത്തിന്റെ കഥ പറയാന്‍ പോയപ്പോഴുണ്ടായ സംഭവമാണ് സംവിധായകന് പറഞ്ഞത്.
തന്റെ അടുത്ത ചിത്രം സുരേഷ് ഏട്ടനെ വെച്ച് ചെയ്യണം എന്നായിരുന്നു ആഗ്രഹം, എന്നാല്‍ അദ്ദേഹമതിന് തയ്യാറാകുമോ എന്നറിയില്ല. സുരേഷ് ഗോപിയുടെ പാറ്റേണിലുള്ള സിനിമയായിരുന്നില്ല അത്. അതുകൊണ്ട് തന്നെ കൊച്ചിന് ഹനീഫിക്കയെക്കൊണ്ട് പറയിപ്പിക്കാമെന്ന് കരുതി. അങ്ങനെ ഹനീഫിക്കയും താനും സലീം ഹില്‍ടോപ്പും ചേര്‍ന്ന് സുരേഷ് ഗോപിയെ കാണാന്‍ പോയെന്ന് സമദ് മങ്കട പറഞ്ഞു.
തന്നെ സുരേഷേട്ടന് പരിചയപ്പെടുത്തിക്കൊടുത്ത ഹനീഫിക്ക സമദിന്റെ കൈയ്യില്‍ ഒരു കഥയുണ്ടെന്നും പറഞ്ഞു. അങ്ങനെ അത് കേള്‍ക്കാന്‍ സുരേഷ് ഏട്ടന് തയ്യാറായി. കഥ തുടങ്ങി.. അതിനിടെ അദ്ദേഹം നോമ്ബ് ഉണ്ടോ എന്ന് ചോദിച്ചു. റംസാന് നോമ്ബിന്റെ സമയമായിരുന്നു അത്. ഉണ്ടെന്ന് പറഞ്ഞു. പിന്നാലെ കഥ കേള്‍ക്കുന്നത് നിര്‍ത്തിയിട്ട് അദ്ദേഹം എഴുന്നേറ്റ് പോയി, ആരെയോ ഫോണില്‍ വിളിക്കാനായിരുന്നു.
കഥ പറഞ്ഞ് ഏതാണ്ട് നോമ്ബ് തുറക്കാനുള്ള സമയമായിരുന്നു. അപ്പോള്‍ ഞങ്ങളുടെ മുന്നിലേക്ക് ജ്യൂസും പഴങ്ങളുമെല്ലാം എത്തി. നേരത്തെ അദ്ദേഹം എഴുന്നേറ്റ് പോയി ഫോണ്‍ വിളിച്ചത് ഇതെല്ലാം എത്തിക്കാനായിരുന്നു.
കഥ പറഞ്ഞ ശേഷം എന്താകും തീരുമാനം എന്നറിയാനായി കാത്തു നിന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നും മറ്റും ചര്‍ച്ച ചെയ്തു. ക്യാമറ സുകുമാര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം മാത്രമേ സുരേഷേട്ടന് ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങളുടെ ടീമിനെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു എന്നും സംവിധായകന് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.