Home Featured ഗംഗുഭായിക്ക് അവസാന നിമിഷം തിരിച്ചടി, ആലിയ ചിത്രത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശിച്ച്‌ സുപ്രീം കോടതി

ഗംഗുഭായിക്ക് അവസാന നിമിഷം തിരിച്ചടി, ആലിയ ചിത്രത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശിച്ച്‌ സുപ്രീം കോടതി

by കൊസ്‌തേപ്പ്

ദില്ലി: ആലിയ ഭട്ടിന്റെ വിവാദ ചിത്രം ഗംഗുഭായി കാത്തിയവാഡെയ്ക്ക് വലിയ തിരിച്ചടി. ചിത്രത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സുപ്രീം കോടതി. വെള്ളിയാഴ്ച്ച ചിത്രം റിലീസാവാന്‍ ഇരിക്കുകയാണ്. ഇതിനിടെയാണ് പേരുമാറ്റാനുള്ള നിര്‍ദേശം. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങള്‍ പിന്തുടരുന്നുണ്ട്. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബന്‍സാലിയുടെ അവസാന ചിത്രം പദ്മാവതും വലിയ വിവാദത്തിലായിരുന്നു. കോടതിക്ക് മുന്നില്‍ നിരവധി ഹര്‍ജികളാണ് ഉള്ളത്. ചിത്രത്തിന്റെ റിലീസ് തടണമെന്നാണ് ആവശ്യം. അതേസമയം പേരുമാറ്റണമെന്ന നിര്‍ദേശം ചിത്രത്തിന്റെ നിര്‍മാതാക്കളെ അറിയിക്കാമെന്ന് ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദാവെ കോടതിയെ അറിിച്ചു. കേസില്‍ വാദം നാളെയും തുടരും.

ഗംഗുഭായ് കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളിയായിരുന്നുവെന്നാണ് ചിത്രം പറയുന്നത്. എന്നാല്‍ അത് തെറ്റായ കാര്യമാണെന്ന് അവരുടെ കുടുംബം പറയുന്നു. നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്. എല്ലാവരും ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് ആവശ്യപ്പെടുന്നത്. ഗംഗുഭായിയുടെ വളര്‍ത്തു മകനായ ബാബുറാവ്ജി ഷായായിരുന്നു ഇതിലൊരു പരാതിക്കാരന്‍. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗംഗുഭായിയായി വരുന്നത് ആലിയ ഭട്ടാണ്. ആലിയയുടെ പ്രായവും ഗംഗുഭായിയുടേതും തമ്മില്‍ ഒത്തുവരുന്നില്ലെന്ന വിവാദം നേരത്തെയുണ്ടായിരുന്നു.

തന്റെ അമ്മയെ വെറുമൊരു സെക്‌സ് വര്‍ക്കറായി, വേശ്യയായി കാണിക്കാനാണ് ഗംഗുഭായ് എന്ന ചിത്രം ശ്രമിക്കുന്നതെന്ന് അവരുടെ മകന്‍ പറഞ്ഞിരുന്നു. തന്റെ അമ്മയെ കുറിച്ച്‌ വളരെ മോശം കാര്യങ്ങളാണ് ഇപ്പോള്‍ ആളുകള്‍ പറഞ്ഞ് നടക്കുന്നതെന്ന് ബാബുറാവോജി ഷാ പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ ഗംഗുഭായിയുടെ കുടുംബം ആകെ ഷോക്കിലാണെന്ന് അവരുടെ കുടുംബ വക്കീല്‍ നരേന്ദ്ര നേരത്തെ കോടതിയെ അറിയിച്ചിരുന്നു.. ചിത്രത്തില്‍ ഗംഗുഭായിയെ കാണിച്ചിരിക്കുന്ന വിധം തീര്‍ത്തും തെറ്റാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് അതില്‍ പറയുന്നത്. വളരെ മോശമായ രീതിയിലാണ് അതില്‍ ഗംഗുഭായിയെ അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകയെയാണ് നിങ്ങള്‍ അഭിസാരികയാക്കി കാണിക്കുന്നത്. ഏത് കുടുംബമാണ് ഇതൊക്കെ ഇഷ്ടപ്പെടുക. ഗംഗുഭായിയെ ലേഡി ഡോണ്‍ ആയിട്ടാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് നരേന്ദ്ര പറഞ്ഞു.2020ലാണ് ഞങ്ങളുടെ പോരാട്ടം തുടങ്ങിയത്. ഗംഗുഭായിയുടെ ചിത്രത്തില്‍ അവരെ അവതരിപ്പിച്ചിരിക്കുന്ന വിധി ആ കുടുംബത്തെ ആകെ മോശക്കാരാക്കുകയാണ്. അവര്‍ ഒളിച്ച്‌ കഴിയുകയാണ്. വീടുകള്‍ തുടര്‍ച്ചയായി മാറേണ്ട അവസ്ഥയാണ്. അന്ധേരിയിലേക്കും ബോറിവലിയിലേക്കും മാറേണ്ടി വന്നു. ഒരുപാട് ബന്ധുക്കള്‍ അവരെ അവതരിപ്പിച്ചിരിക്കുന്ന വിധത്തെ കുറിച്ച്‌ ചോദിച്ചു. കുടുംബത്തിലുള്ളവര്‍ പലരും അവര്‍ ശരിക്കും സെക്‌സ് വര്‍ക്കറാണോയെന്ന് ചോദിച്ചുവെന്നും നരേന്ദ്ര പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group