Home കേരളം ലീഗ് ജനകീയാസൂത്രണവുമായി സഹകരിച്ചത് കുഞ്ഞാലികുട്ടിയുടെ സമീപനം; കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്

ലീഗ് ജനകീയാസൂത്രണവുമായി സഹകരിച്ചത് കുഞ്ഞാലികുട്ടിയുടെ സമീപനം; കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്

by കൊസ്‌തേപ്പ്

തിരുവനന്തപുരം ജനകീയാ സൂത്രണത്തിനു നൽകിയ പിന്തുണയുടെ പേരിൽ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാ വ് പി.കെ.കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എം. തോമസ് ഐസക്. കുഞ്ഞാലി ക്കുട്ടിയുടെ ജീവിതരേഖ തന്നെ ഫെയ്സ്ബുക്കിൽ അവതരിപ്പി ച്ചാണു ചർച്ചകൾക്ക് ഐസക് തിരി കൊളുത്തിയത്. ഫെബ്രു വരി 10 ലെ കുറിപ്പിൽ ജനകീ യാസൂത്രണത്തിന് എം.കെ. മു നീർ നൽകിയ സഹകരണ ത്തെയും പ്രശംസിച്ചിരുന്നു.

ലീഗ് ജനകീയാസൂത്രണവു മായി നല്ല രീതിയിൽ സഹകരി ച്ചതിനു കാരണം തന്നെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സമീപ നമാണെന്നാണ് ഐസക്കിന്റെ കണ്ടെത്തൽ. 29-ാം വയസ്സിൽ മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാനായ കുഞ്ഞാലിക്കു ട്ടി രണ്ടു വർഷം കഴിഞ്ഞപ്പോൾ എംഎൽഎ ആയെങ്കിലും രണ്ടു സ്ഥാനത്തും തുടർന്നു. പദവി കൾ മലപ്പുറത്തിന്റെ വികസന ത്തിനായി ഉപയോഗപ്പെടുത്തി. രാഷ്ട്രീയ അഭിപ്രായവ്യത്യാ സം ഉണ്ടെങ്കിലും ജനകീയാസൂ ത്രണത്തോടു പൂർണമായും സഹകരിച്ചു.

ജനകീയാസൂത്രണ കൈപ്പു സ്തകത്തിൽ അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മറ്റും പരാമർശിക്കുന്ന ഒരു ഭാഗം വി വാദമാകുമെന്നു തോന്നിയ പ്പോൾ ആദ്യം ചെയ്തതു കുഞ്ഞാലിക്കുട്ടിയെ വിളിക്കുക യാണ്. കൈപ്പുസ്തകം ഇനി അച്ചടിച്ചാൽ വിവാദ ഭാഗങ്ങൾ ഒഴിവാക്കണമെന്ന ധാരണയിൽ ആ പ്രശ്നം തീർത്തും ഐസ ക് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ നിയമസഭയിലെ പ്രകടനത്തിനും ഐസക്കിന്റെ കയ്യടിയുണ്ട്. “നിയമസഭയിൽ ആയാലും പു റത്തായാലും തത്സമയ പ്രസംഗ മാണ് ശൈലി.

സഭയിൽ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴും അങ്ങ നെ തന്നെ. ഒരു കടലാസും വേണ്ട. ചോദ്യങ്ങളോടു കൃത്യ – മായി പ്രതികരിക്കും. ഏറ്റവും കൂടുതൽ കാലം വ്യവസായ മന്ത്രിയായിരുന്നതു കുഞ്ഞാലി ക്കുട്ടിയാണെന്നും അക്കാല ത്താണ് അക്ഷയ പ്രസ്ഥാനം ആരംഭിച്ചതെന്നും ഐസക് ചൂ ണ്ടിക്കാട്ടുന്നു. ജനകീയാസൂത്രണത്തിന്റെ ശില്പികളിൽ ഒരാളായ ഐസക് അതിന്റെ 25-ാം വാർ ഷികവുമായി ബന്ധപ്പെട്ട് ജന കീയാസൂത്രണ ജനകീയ ചരി ത്രം’ എന്ന ഹാഷ്ടാഗിൽ ഫെയ്സ്ബുക്കിൽ കുറിപ്പുകൾ എഴുതി വരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group