Home Featured വീണ്ടും വരുന്നു ആകാശത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ ;അപൂര്‍വ പ്രതിഭാസം ഇനി 14 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം.

വീണ്ടും വരുന്നു ആകാശത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ ;അപൂര്‍വ പ്രതിഭാസം ഇനി 14 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം.

വാന നിരീക്ഷകരെ ത്രസിപ്പിക്കാന്‍ അപൂര്‍വ്വ പ്രതിഭാസമായ സൂപ്പര്‍ ബ്ലൂ മൂണ്‍ വീണ്ടുമെത്തുന്നു.ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പര്‍ മൂണ്‍ ബുധനാഴ്ച രാത്രി 7.30ന് കാണാം.ഇന്ത്യയില്‍ ബുധനാഴ്ച രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂണ്‍ പാരമ്യത്തില്‍ എത്തുക വ്യാഴാഴ്ച രാവിലെ 7.30 ഓടെയാകും.മാത്രമല്ല ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തേയും വ്യാഴാഴ്ച ആകാശത്ത് കാണാം. നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ ശനിയെ കാണാന്‍ സാധിക്കും. പക്ഷേ ബൈനോക്കുലറോ ടെലിസ്‌കോപ്പോ ഉണ്ടെങ്കില്‍ വ്യക്തമായി കാണാന്‍ സാധിക്കും.

ചന്ദ്രന്‍ അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന്‍ സാധാരണയെക്കാള്‍ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂര്‍ണ ചന്ദ്രന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്ന് പറയുന്നത്. അതെസമയം നാസ നല്‍കുന്ന വിവരമനുസരിച്ച്‌ അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ സംഭവിക്കുക 14 വര്‍ഷങ്ങള്‍ക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാര്‍ച്ചിലുമാണ് ഇനി അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍.

You may also like

error: Content is protected !!
Join Our WhatsApp Group