വേനല്‍ അവധി ആയതോടെ കേരളത്തിന് പുറത്തുള്ള മലയാളികള്‍ കേരളത്തിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാവും.അതുപോലെ കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേത്ത് യാത്ര പോകുന്നവരും ഉണ്ടാവും. മലയാളികള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ ഒന്നാണ് ബാംഗ്ലൂര്‍. വേനല്‍ അവധി കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ കൊച്ചുവേളിക്കും എസ്എംവിടി ബെംഗളൂരുവിനുമിടയില്‍ പ്രതിവാര സമ്മര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും.യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനാണ് പ്രതിവാര സമ്മര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍.
ട്രെയിന്‍ നമ്ബര്‍ 06083 കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു പ്രതിവാര സമ്മര്‍ സ്പെഷല്‍ എക്സ്പ്രസ് ജൂണ്‍ 27 വരെ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എസ്എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരുന്നതാണ്.തിരിച്ച്, ട്രെയിന്‍ നമ്ബര്‍ 06084 എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി പ്രതിവാര സമ്മര്‍ സ്പെഷ്യല്‍ എക്സ്പ്രസ് ജൂണ്‍ 28 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45 ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 6 മണിക്ക് കൊച്ചുവേളിയില്‍ എത്തുകയും ചെയ്യുന്നതാണ്.
യാത്രക്കാര്‍ സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി നല്‍കേണ്ടിവരുമെന്ന് എന്നാണ് റെയില്‍ വേ പറയുന്നത്.അതേസമയം, സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസുകള്‍ റദ്ദാക്കിയിരിക്കുകയാണ് . എറണാകുളം വരെയുള്ള രപ്തിസാഗര്‍ എക്സ്പ്രസ് പാലക്കാട് സര്‍വീസ് അവസാനിപ്പിക്കും. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നത് കൊണ്ടാണ് സര്‍വീസ് റദ്ദാക്കിയത്.
40 സ്ത്രീകള്‍ക്ക് ഒരു ഭര്‍ത്താവ്; ബിഹാറില്‍ സെന്‍സസിനിടെ ലഭിച്ചത് കൗതുകകരമായ വിവരം
ബിഹാറില്‍ ജാതി സെന്‍സസിനിടെ ലഭിച്ച വിവരമാണ് സംസാരവിഷയമായിരിക്കുന്നത്.അര്‍വാള്‍ സിറ്റി കൗണ്‍സില്‍ ഏരിയയിലെ വാര്‍ഡ് നമ്ബര്‍ 7ല്‍ നടത്തിയ സര്‍വേയ്ക്കിടെ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഇവിടുത്തെ 40 സ്ത്രികളുയെയും ഭര്‍ത്താവിന് ഒരു പേരാണ്. രൂപ് ചന്ദ്. റെഡ് ലൈറ്റ് ഏരിയ ആണിത്. സെന്‍സസിനിടെ മിക്ക സ്ത്രീകളും ഭര്‍ത്താവിന്റെയും തങ്ങളുടെ കുട്ടികളുടെയും അച്ഛന്‍രെയും പേര് രൂപ്ചന്ജ് എന്നാണ് പറഞ്ഞത്. ലൈംഗികതൊഴിലാളികളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.
ഇവര്‍ക്ക് പലര്‍ക്കും ഭര്ത്താക്കന്മാരില്ല. അതിനാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സെന്‍സസിന്റെ ഭാഗമായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഭര്ത്താക്കന്മാരുടെ പേര് എന്ത് പറയും എന്നത് ചോദ്യചിഹ്നമായി മാറി. അങ്ങനെയാണ് ഇവര്‍ രൂപ് ചന്ദ് എന്ന് പറഞ്ഞത്. ചിലര്‍ തങ്ങളുടെ പിതാവിന്റെ പേരായും മകന്റെ പേരായും പറഞ്ഞത് രൂപ് ചന്ദ് എന്നായിരുന്നു.രൂപ്ചന്ദ് ആരാണെന്ന് തിരക്കിയപ്പോഴാണ് അത് ഒരാളുടെ പേരല്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. പണത്തിന് പറയുന്ന പേരാണ് രൂപ്ചന്ദ്.
അതാണ് തങ്ങളുടെ ഭര്ത്താക്കന്മാരുടേ പേരായി നല്‍കിയതെന്ന് ജാതി സെന്‍സസിനായി വിവരങ്ങള്‍ ശേഖരിക്കുന്ന അദ്ധ്യാപകന് രാജീവ് രാകേഷ് പറഞ്ഞു. അവര്‍ തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നത് പണത്തെയാണ്. അതു കൊണ്ടാണ് ഭര്‍ത്താവിന്റ് പേര് വരുന്ന കോളത്തില്‍ രൂപ് ചന്ദ് എന്നെഴുതാന്‍ തീരുമാനിച്ചത്.