Home Featured തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച ‘സുൽത്താന’; റോക്കിയുടെ മാസ് ​ഗാനമെത്തി

തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച ‘സുൽത്താന’; റോക്കിയുടെ മാസ് ​ഗാനമെത്തി

ൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ സുൽത്താൻ(Sulthana Song) ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സുൽത്താൻ ​ഗാനം ശ്രദ്ധനേടി കഴിഞ്ഞു. യാഷ് അവതരിപ്പിച്ച റോക്കിയുടെ സ്റ്റില്ലുകളും ഡയലോ​ഗുകളും ​ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിയറ്ററുകളിൽ രോമാഞ്ചം സൃഷ്ടിച്ച ​ഗാനമെന്നാണ് ആരാധകർ പറയുന്നത്. 

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്‌. നിലവിൽ 1200 കോടിയും പിന്നിട്ടിരിക്കുകയാണ് കെജിഎഫ് 2. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.

യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group