Home Featured ഗോപൂജ നടത്തി കിച്ച സുധീപ്; കര്‍ണാടകയിലെ ഓരോ ജില്ലയ്‌ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടന്‍

ഗോപൂജ നടത്തി കിച്ച സുധീപ്; കര്‍ണാടകയിലെ ഓരോ ജില്ലയ്‌ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടന്‍

by കൊസ്‌തേപ്പ്

ബെംഗളൂരു: പുണ്യകോടി ദത്തു യോജനയ്‌ക്ക് കീഴില്‍ കര്‍ണാടകയിലെ ഓരോ ജില്ലയ്‌ക്കും ഒന്ന് വീതം 31 പശുക്കളെ ദത്തെടുക്കുമെന്ന് നടന്‍ കിച്ച സുധീപ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകള്‍ സാമ്ബത്തികമായി മികച്ചതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചൗഹാന്റെ വസതിയില്‍ ഗോപൂജ നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടന്‍.

‘പശു സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പുണ്യകോടി ദത്തു യോജനയുടെ അംബാസഡറായി സര്‍ക്കാര്‍ എന്നെ നിയമിച്ചതോടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചു. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും മന്ത്രി പ്രഭു ചവാനോടും നന്ദി അറിയിക്കുന്നു. പൊതുജനങ്ങളോടും സിനിമാ മേഖലയിലെ കലാകാരന്മാരുടെ സംഘടനകളോടും പശുക്കളെ ദത്തെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്ന് കിച്ച സുദീപ് പറഞ്ഞു.

ഈ വര്‍ഷമാദ്യം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ 11 പശുക്കളെ ദത്തെടുക്കുകയും തന്റെ സ്വപ്ന പദ്ധതിയായ പുണ്യകോടി ദത്തു യോജനയ്‌ക്ക് തുടക്കമിടുകയും ചെയ്തു. കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം 100 ഗോശാലകളാണ് സ്ഥാപിക്കുന്നത്. പുണ്യകോടി ദത്തെടുക്കല്‍ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണിത്.

മംഗളൂരു സ്ഫോടനക്കേസ് എന്‍.ഐ.എ ഏറ്റെടുക്കും

മംഗളൂരു: മംഗളൂരു സ്ഫോടനക്കേസ് എന്‍.ഐ.എ ഏറ്റെടുക്കും. കേസിന് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി.

എന്നാല്‍ എന്‍.ഐ.എ സംഘം നേരത്തെ തന്നെ മംഗളൂരുവില്‍ ക്യാമ്ബ് ചെയ്ത് പൊലീസ് അന്വേഷണത്തിന് സഹായം നല്‍കുന്നുണ്ട്. കര്‍ണാടക നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിറക്കും. അതേസമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്ന ഇസ്‌ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടനയെ സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

മംഗളൂരു സ്‌ഫോടനത്തിന് മുന്‍പ് പ്രതി ഷാരിക് ട്രയല്‍ നടത്തിയിരുന്നെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. സ്‌ഫോടനം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ശിവമോഗയിലെ ഒരു വനമേഖലയില്‍ വച്ച്‌ പ്രതി ട്രയല്‍ നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത് സംഭവത്തിന്റെ തീവ്രവാദ സ്വഭാവത്തെക്കുറിച്ച്‌ സൂചന നല്‍കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group