ബെംഗളൂരു: കാശിയാത്രയ്ക്ക് 5000 രൂപ സബ്സിഡി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു.കർണാടക മുസറായ് (ദേവസ്വം) വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദു റിലീജിയസ് ഇൻ സ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റ് ബിൾ എൻഡോവ്മെന്റ്സാണു തുക നൽകുന്നത്.സംസ്ഥാനത്ത് സ്ഥിര താമസമുള്ള 18 വയസ്സിന് മുകളിലുള്ള വർക്കാണ് സബ്സിഡി ലഭിക്കുക.
ഇലക്ഷൻ കമ്മിഷൻ തിരിച്ചറിയൽ കാർഡ്, ആധാർ, റേഷൻ കാർഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖയായി സമർപ്പിക്കണം.കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി പ്രകാരം മുസറായി വകുപ്പിന്റെ വാരാണസിയിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ യാത്രക്കാർക്കും സബ്സിഡി ലഭിക്കും. 15000 രൂപയുടെ ടിക്കറ്റിന് 5000 രൂപ തിരികെ അക്കൗണ്ടിലേക്ക് ലഭിക്കും. വെബ്സൈറ്റ്: kar.nic.in/hrcehome