ബെംഗളൂരു: കർണാടകയിൽ നിന്ന് കാശി തീർഥാടനത്തിന് പോകുന്നവർക്ക് 5000 രൂപ സബ്സിഡി അനുവദിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
കഴിഞ്ഞ ബജറ്റിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് കാശി യാത്ര പദ്ധതി പ്രഖ്യാപിച്ചത്. 30,000 പേർക്കാ ആദ്യഘട്ടത്തിൽ സബ്സിഡി നൽകുന്നതെന്ന് മുസറായി (ദേവസ്വം) വകുപ്പ് മന്ത്രി ശശികല ജോലെ പറഞ്ഞു.