കൊവിഡിനെതിരെ ഇന്ത്യയുടെ വാക്സിനായാ കൊവാക്‌സിന്‍ 50 ശതമാനം മാത്രമാണ് ഫലപ്രദമെന്ന് പഠനം.ലാന്‍സറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണലിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഇന്ത്യയുടെ തനത് വാക്സിനായ കൊവാക്സിന്‍ കൊവിഡിനെതിരെ 50 ശതമാനം മാത്രമാണ് ഫലപ്രദമെന്ന് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണല്‍ വ്യക്തമാക്കി.കോവിഡിനെതിരെ വാക്സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്നാണ് നേരത്തെ കണ്ടെത്തിയിരുന്നു.. എന്നാല്‍ ലാന്‍സെറ്റ് ജര്‍നലിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് കോവിഡിനെതിരെ 50 ശതമാനം ഫലപ്രാപ്തി മാത്രമാണ് കൊവാക്‌സിനിലൂടെ ലഭിക്കുന്നതെന്ന് വ്യക്തമായത്.രാജ്യത്തെ കൊവിഡ് ടെസ്റ്റ് കുറയുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കോവിഡ് ടെസ്റ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.