Home Featured ബംഗളൂരുവിലെ ഹോസ്റ്റലില്‍ മോശം ഭക്ഷണം; പ്രതിഷേധിച്ചവരെ പുറത്താക്കി

ബംഗളൂരുവിലെ ഹോസ്റ്റലില്‍ മോശം ഭക്ഷണം; പ്രതിഷേധിച്ചവരെ പുറത്താക്കി

ബംഗളൂരു: ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ ഡെപ്യൂട്ടി കമീഷണറുടെ വസതിക്കുമുന്നില്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി.കഴിഞ്ഞദിവസം രാത്രി ബെള്ളാരി ഡെപ്യൂട്ടി കമീഷണര്‍ പവന്‍കുമാറിന്‍റെ വസതിക്കുമുന്നിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. കര്‍ണാടക സര്‍ക്കാറിന്‍റെ കീഴിലുള്ള ബെള്ളാരിയിലെ പട്ടികജാതി-വര്‍ഗ ഹോസ്റ്റലിലെ ഭക്ഷണത്തെപ്പറ്റിയാണ് പരാതിയുയര്‍ന്നത്. ഹോസ്റ്റലില്‍ വിളമ്ബുന്ന കോഴിക്കറി മോശമാണെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

ഇത് പതിവായതോടെ ഡെപ്യൂട്ടി കമീഷണറുടെ വസതിയിലേക്ക് മാര്‍ച്ച്‌ നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിക്കുകയായിരുന്നു.കഴിഞ്ഞദിവസം രാത്രി കോഴിക്കറിയുടെ പാത്രവും പിടിച്ച്‌ വിദ്യാര്‍ഥികള്‍ ഡെപ്യൂട്ടി കമീഷണറുടെ വസതിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെയാണ് 25 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡെപ്യൂട്ടി കമീഷണര്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.വിദ്യാര്‍ഥികള്‍ക്ക് ഡെപ്യൂട്ടി കമീഷണറുടെ വസതിയിലേക്ക് മാര്‍ച്ച്‌ നടത്തുകയല്ല, പരാതി അറിയിക്കുകയാണ് വേണ്ടതെന്ന് മന്ത്രി ബി. ശ്രീരാമുലു പറഞ്ഞിരുന്നു.

പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കാന്‍ നിര്‍ദേശിച്ച ഡെപ്യൂട്ടി കമീഷണറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ജവാന്റെ വില കൂട്ടില്ല; ശുപാര്‍ശ സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ തള്ളി.തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ ഉല്‍പാദിപ്പിക്കുന്ന ജവാന് 10% വില വര്‍ധനയാണു ബെവ്‌കോ ആവശ്യപ്പെട്ടിരുന്നത്.സ്പിരിറ്റ് വില വര്‍ധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തില്‍ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ മദ്യക്കമ്ബനികളുടെ വിറ്റുവരവു നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്‍കി. ഇതിന്റെ ഗുണം ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വര്‍ധന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്.കേരളത്തില്‍ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാന്‍. തിരുവല്ലയിലെ ഡിസ്റ്റിലറിയില്‍ ദിനംപ്രതി 8000 കെയ്‌സ് റം ഉല്‍പാദിപ്പിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group