ബംഗളൂരു: ട്രക്കിങ്ങിനുപോയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തേനീച്ചയുടെ ആക്രമണത്തില്‍ പരിക്ക്. ചപ്പൂര്‍ വില്ലേജിലെ താപതേശ്വര മല കയറാന്‍ പോയ ശ്രീനിവാസ്പുര്‍ താലൂക്കിലെ വേനൂര്‍ സ്കൂളിലെ 33 വിദ്യാര്‍ഥികള്‍ക്കും അഞ്ച് അധ്യാപകര്‍ക്കുമാണ് തേനീച്ചകളുടെ കുത്തേറ്റത്.പരിക്കേറ്റവര്‍ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വേനല്‍ചൂടുമൂലമോ കുട്ടികള്‍ കല്ലെറിഞ്ഞതുമൂലമോ ആയിരിക്കും തേനീച്ചകള്‍ ആക്രമിച്ചതെന്ന് കരുതുന്നു.
കര്‍ണാടകയില്‍ 189 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി; പട്ടികയില്‍ ഇടം നേടി 52 പുതുമുഖങ്ങള്‍;
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു.നിരവധി സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയിട്ടുണ്ട്. 52 പുതുമുഖങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു. രണ്ടാം പട്ടിക ഉടന്‍ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.കര്‍ണാടകയില്‍ 224 നിയമസഭാ സീറ്റുകളാണുള്ളത്. ബൊമ്മൈ തന്റെ നിലവിലെ സീറ്റായ ഷിഗാവോണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര 1983 മുതല്‍ ഏഴ് തവണ പിതാവ് വിജയിച്ച അതേ മണ്ഡലമായ ശിക്കാരിപുരയില്‍ നിന്നാണ് മത്സരിക്കുന്നത്. മന്ത്രി ബി ശ്രീരാമുലു ബെല്ലാരി റൂറലില്‍ മത്സരിക്കും.മറ്റ് പ്രധാന ബിജെപി നേതാക്കളായ രമേഷ് ജാര്‍ക്കിഹോളിയും ഗോവിന്ദ് എം കാര്‍ജോളും യഥാക്രമം ഗോകക്കിലും മുധോളിലും മത്സരിക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരുവില്‍ മത്സരിക്കും. എട്ട് വനിതകളാണ് ആദ്യ പട്ടികയില്‍ ഉള്ളത്.