ബംഗളൂരു: ദലിതരെയും അംബേദ്കറെയും അധിക്ഷേപിച്ച് സ്കിറ്റ് തയ്യാറാക്കിയതിന് ബംഗളൂരു ജയ്ൻ സർവകലാശാലയിൽ ആറ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. ജാതിയധിക്ഷേപ സ്കിറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും സംഭവം അന്വേഷിക്കാൻ അച്ചടക്ക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.കോളജ് ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിച്ച സ്കിറ്റിലാണ് ജാതിയധിക്ഷേപ പരാമർശമുണ്ടായത്. മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥികളുടേതായിരുന്നു സ്കിറ്റ്.
സ്കിറ്റിലെ വിവാദ പരാമർശങ്ങൾ ചില വിദ്യാർഥികൾ അധികൃതരെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. കോളജിലെ ‘ഡെൽറോയ്സ് ബോയ്സ് ‘ എന്ന നാടക ഗ്രൂപ്പാണ് ആക്ഷേപഹാസ്യ സ്കിറ്റിന് പിന്നിൽ. ഒരു ദലിത് യുവാവ് സവർണ യുവതിയോട് പ്രണയാഭ്യർഥന നടത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സ്കിറ്റിന്റെ ഇതിവൃത്തം.സ്കിറ്റിൽ അംബേദ്കറിനെതിരെ മോശം പരാമർശങ്ങളുമുണ്ടായിരുന്നു.
തുടർന്നാണ് അംബേദ്കർ മൂവ്മെന്റ് ഉൾപ്പടെയുള്ള സംഘടനകളിലെ വിദ്യാർഥികൾ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പിന്നാലെ സ്കിറ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്ത ആറ് വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോ എന്നതുൾപ്പടെ അന്വേഷിച്ചു വരികയാണെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്.
അക്വേറിയത്തിലെ തീപ്പിടിത്തം; 30 പവന്‍ ഉരുകിപ്പോയെന്ന് പരാതി, ഫൊറന്‍സിക് പരിശോധന നടത്തി
തിരുവനന്തപുരം: വഴുതയ്ക്കാട് എം.പി.അപ്പന്‍ റോഡിലുള്ള അക്വേറിയത്തിലും ഗോഡൗണിലും തൊട്ടടുത്ത വീടുകളിലും വെള്ളിയാഴ്ച തീപിടിച്ച സംഭവത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.തൊട്ടടുത്തുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഇപ്പോഴും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് വിശ്വസിക്കാനായിട്ടില്ല. തൊട്ടടുത്തുള്ള വീടിന്റെ ഒന്നാം നിലയില്‍ നട്ടുപിടിപ്പിച്ചിരുന്ന ചെടികളും എതിര്‍വശത്തെ വീടിന്റെ ഒന്നാം നിലയിലെ സണ്‍ഷേഡും തീപ്പിടിത്തത്തില്‍ കരിഞ്ഞിട്ടുണ്ട്.ഇതില്‍ രാജേശ്വരി-അലോഷ്യസ് ദമ്ബതിമാരുടെ വീടിനാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മാമോദീസയ്ക്കായി കരുതിയിരുന്ന സ്വര്‍ണവും പണവുമെല്ലാം തീപ്പിടിത്തത്തില്‍ നഷ്ടപ്പെട്ടു. 30 പവന്റെ ആഭരണങ്ങള്‍ ഉരുകി നശിച്ചതായി ഇവര്‍ പറഞ്ഞു. ഒരു അയല്‍വാസിയുടെ വീട്ടിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനാണ് ഫൊറന്‍സിക് പ്രധാനമായും ശ്രമിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ എന്നറിയാന്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒരു ദിവസം പിന്നിട്ടിട്ടും പ്രദേശത്തെ കരിയുടെയും പുകയുടെയും മണം വിട്ടുമാറിയിട്ടില്ല.
പോലീസും ഫയര്‍ഫോഴ്‌സും വെള്ളിയാഴ്ച തന്നെ തെളിവെടുപ്പ് നടത്തിയിരുന്നു.ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അക്വേറിയം ഉടമകളിലൊരാളായ അജില്‍ പറയുന്നു. 20 വര്‍ഷത്തോളമായി ഇവിടെ ഈ കടയും ഗോഡൗണും പ്രവര്‍ത്തിക്കുന്നുണ്ട്. 25 ഇനങ്ങളിലുള്ള വിലകൂടിയ അലങ്കാര മത്സ്യങ്ങളും മീന്‍വളര്‍ത്തലിനുള്ള അനുബന്ധ സാമഗ്രികളുമാണ് കത്തിനശിച്ചത്. സമീപത്തെ രണ്ടു വീടുകളിലേക്കും തീപടര്‍ന്നിരുന്നു. ഒരു വീട്ടില്‍ ഉണ്ടായിരുന്ന കൊച്ചുകുഞ്ഞ് ഉള്‍പ്പെടെ അത്‌ഭുതകരമായി രക്ഷപ്പെട്ടു. നിറയെ കെട്ടിടങ്ങള്‍ ഉള്ള സ്ഥലവും ഇടുങ്ങിയ വഴിയുമായതിനാല്‍ അഗ്നിരക്ഷാസേനയ്ക്കും മറ്റും ഇവിടേക്കെത്താന്‍ തന്നെ പ്രയാസമായിരുന്നു.