ഉഡുപ്പി: ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ഹിജാബ് നിരോധനത്തിനെതിരെ ഹര്‍ജി നല്‍കിയ വിദ്യാര്‍ഥിനികള്‍.ഉഡുപ്പിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഉഡുപ്പി കോളജിലെ അഞ്ച് പെണ്‍കുട്ടികളാണ് ഹിജാബ് നിരോധനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇവരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളുകയാണ് ചെയ്തത്. പിന്നാണ് ഇവര്‍ പ്രതികരണവുമായി മാധ്യമങ്ങളെ കണ്ടത്. മൗലിക അവകാശം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. രാജ്യം വഞ്ചിച്ച പോലെ തോന്നുന്നു. പ്രാദേശികമായി പരിഹരിക്കാവുന്ന ഒരു വിഷയമായിരുന്നു അത്. ഇപ്പോള്‍ രാഷ്ട്രീയ, മതപരമായ ഇടപെടലുണ്ടായി. കോടതിയില്‍ തിരിച്ചടിയേറ്റെങ്കിലും കോളജ് പഠനം നിര്‍ത്തില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.കഴിഞ്ഞ ഡിസംബറിലാണ് ഉഡുപ്പിയിലെ കോളജില്‍ തലമറച്ച് പെണ്‍കുട്ടികള്‍ എത്തുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നത്. നിരോധനം വന്നതോടെ ചോദ്യം ചെയ്ത് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണ് ഹിജാബ് എന്ന് വിദ്യാര്‍ഥിനികള്‍ ബോധിപ്പിച്ചു. എന്നാല്‍ തലമറയ്ക്കല്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അഭിവാജ്യഘടകമല്ല എന്ന് കര്‍ണാടക സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇത് പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.സോണിയയും മമതയും വീണ്ടും ഒന്നിക്കുന്നു!! കൂടെ സിപിഎം നേതാക്കളും… ഡല്‍ഹി ഒരുങ്ങുന്നുഞങ്ങള്‍ ഹിജാബ് ധരിക്കും. ഹിജാബില്ലാതെ കോളജില്‍ പോകില്ല. വിശ്വാസത്തിന്റെ ഭാഗമാണ് ഹിജാബ്. ഖുര്‍ആനില്‍ നിര്‍ദേശിക്കുന്ന കാര്യമാണിത്. മുടിയും നെഞ്ചും മറയ്ക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. ഖുര്‍ആനില്‍ പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ ഹിജാബ് ധരിക്കില്ലായിരുന്നു. ഇതിന് വേണ്ടി കോടതിയില്‍ പോകില്ലായിരുന്നു- ആലിയ എന്ന പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഉഡുപ്പിയിലെ കോളജില്‍ ആരംഭിച്ച ഹിജാബ് വിവാദം കര്‍ണാടകയില്‍ വ്യാപിച്ചിരുന്നു. ഹിജാബ് ധരിക്കുന്നതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളെ അധ്യാപകര്‍ സ്‌കൂളില്‍ കയറ്റിയില്ല. തുടര്‍ന്ന് പ്രതിഷേധം ശക്തമായി. നിരോധനം ചോദ്യം ചെയ്ത് കുട്ടികള്‍ ഹൈക്കോടതിയിലെത്തി. പ്രതിഷേധം കാരണം പലയിടത്തും കോളജുകള്‍ അടച്ചു. സംഘര്‍ഷ സാധ്യതയുണ്ടായി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വരെ നീണ്ടു. ഈ സാഹചര്യത്തിലാണ് ഇന്ന് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപിയും കേന്ദ്ര സര്‍ക്കാരും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തുവന്നു. മുസ്ലിം സംഘടനകള്‍ ഹൈക്കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ചു. വിദ്യാര്‍ഥികള്‍ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പോകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. വിഷയം സുപ്രീംകോടതിതിയിലെത്തിയാല്‍ ഹിജാബ് വിവാദം വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയാകും.