ബെംഗളുരു ക്രിസ്മസ് അവധി കഴിഞ്ഞ് റഗുലർ ക്ലാസിനെത്തുന്ന വിദ്യാർഥികൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സ്കൂൾ, കോളജ് മാനേജ്മെന്റുകളുടെ നിർദേശം. അവധിക്കാലത്ത് വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പവും അല്ലാതെയും രാജ്യത്തിന്റെ വിവിധയിട ങ്ങളിൽ വിനോദയാത്ര നടത്താൻ സാധ്യതയുള്ളതിനാൽ, നിലവിലെ ഒമിക്രോൺ വ്യാപനം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് വിശദീകരണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലസ്റ്ററുകളാകുന്നതിനു തടയിടാൻ കൂടിയാണിത് 3 മുതൽ മിക്കയിടങ്ങളിലും ക്ലാസുകൾ തുടങ്ങുംന്നത്. ഇതിനു മുന്നോടിയായി 2 ദിവസം മുൻപേ ആർടിപിസിആർ പരിശോധന നടത്തേണ്ടതുണ്ട് മിക്ക സ്ഥാപനങ്ങളും സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനങ്ങളിലും ഓട്ടോ, ടാക്സികളിലും യാത്ര ചെയ്യുന്നവർക്ക് 2 വാക്സിനുകൾ നിർബന്ധമാക്കാൻ ബിബിഎംപി നീക്കം നടത്തുന്നുണ്ട്. ഈ ചട്ടം മുംബൈയിൽ നടപ്പിലാക്കി കഴിഞ്ഞതായി ബിബിഎംപി സ്പെഷൽ കമ്മിഷണർ ഡോ.തിലോക് ചന്ദ്ര പറഞ്ഞു.