Home Featured കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച്‌ വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്‌

കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച്‌ വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്‌

ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്‍ അതിന് സമാന്തരമായി കാവി ഷാള്‍ ധരിച്ച്‌ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്‌. ഹിജാബ് വിലക്കിന് പിന്തുണ പ്രഖ്യാപിച്ച്‌ നടത്തിയ ജാഥയില്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. ആര്‍ എന്‍ ഷെട്ടി കോളജ് വളപ്പിലും പരിസരത്തുമായാണ് കാവി ഷാള്‍ ധരിച്ച്‌ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രകടനത്തില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കോളജില്‍ നിന്നും പ്രതിഷേധം തെരുവിലേക്കും മാര്‍ക്കറ്റിലേക്കും കടന്നതോടെ പൊലിസെത്തി ഇവരെ തടഞ്ഞു.

അതേസമയം, ഹിജാബ് വിലക്ക് വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും താലിബാനിസം അനുവദിക്കില്ലെന്നും കര്‍ണാടക ബിജെപി പ്രതികരിച്ചു. വിദ്യാലയങ്ങളിലെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ പറഞ്ഞു.

ഹിജാബ് ധരിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ വിലക്കിയ കോളേജിന്റെ നടപടി ജില്ലാകളക്ടര്‍ ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നെങ്കിലും ഹിജാബോ മറ്റ് തരത്തിലുള്ള ഷാളുകളോ യൂണിഫോമിനൊപ്പം ധരിക്കരുതെന്ന പുതിയ നിയമം കോളേജ് അധികൃതര്‍ പുറത്തിറക്കുകയായിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group