ബെംഗളൂരു: ആർആർ നഗറിൽ പിന്നാക്ക വിഭാഗക്കാർക്കുള്ള ഹോസ്റ്റലിൽ പെൺകുട്ടികളെ കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിച്ചതായി പരാതി.വൃത്തിഹീനമായ സാഹചര്യത്തിൽ കുട്ടികൾ താമസിക്കുന്ന വിഡിയോ ജയനഗർ എംഎൽഎ സൗമ്യ റെഡി ട്വിറ്ററിലൂടെ പങ്കു വച്ചു.
അധിക്ഷേപകരമായ ഭാഷയിലാണു വാർഡൻ സംസാരിക്കുന്നതെന്നും സർക്കാർ നിയമിച്ച പാചകക്കാരൻ ഉണ്ടായിട്ടും തങ്ങളെ കൊണ്ട് ആഹാരം പാചകം ചെയ്യിക്കുന്നതായും കുട്ടികൾ പരാതിപ്പെട്ടു. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും എൻ എന്ന് അറിയിച്ചു.
പോക്കറ്റടിച്ച പഴ്‌സില്‍ നിന്ന് പണം മാത്രമെടുത്തു; രേഖകള്‍ തപാലില്‍ അയച്ച് അജ്ഞാതന്‍
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ട പഴ്‌സില്‍ നിന്നു പണം മാത്രമെടുത്ത് രേഖകള്‍ ഉടമയ്ക്കു തപാലില്‍ അയച്ചുകൊടുത്ത് അജ്ഞാതന്‍.താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കല്‍ സാബിത്തിനാണ് രേഖകള്‍ തിരിച്ചുകിട്ടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 8.30ന് ചെന്നൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറുന്നതിനിടെയാണ് പോക്കറ്റില്‍ നിന്ന് പഴ്‌സ് നഷ്ടമായത്.14000 രൂപയും രേഖകളും പഴ്‌സിലുണ്ടായിരുന്നു.പഴ്‌സില്‍ ഉണ്ടായിരുന്ന രേഖകള്‍ ഇന്നലെയാണു തപാലില്‍ വീട്ടിലെത്തിയത്. ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്,തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണു തിരിച്ചു കിട്ടിയത്.