Home Featured ആനപാപ്പാന്‍മാരാകണം, കോട്ടയത്തേക്ക് പോകുന്നു; തൃശൂരിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിവച്ച് കടന്നുകളഞ്ഞു

ആനപാപ്പാന്‍മാരാകണം, കോട്ടയത്തേക്ക് പോകുന്നു; തൃശൂരിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിവച്ച് കടന്നുകളഞ്ഞു

തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്‍റ് സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിവച്ച് കടന്നുകളഞ്ഞു.ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ പറയുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

പഴഞ്ഞി ഗവണ്‍മെന്‍റ് സ്കൂളിലെ മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒരു കത്തെഴുതിവച്ച് യാത്ര പോയത്. ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം. ഇതാണ് കത്തില്‍ പറയുന്നത്.

ഇവര്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുട്ടികള്‍ കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന്തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

വിഗ്രഹത്തില്‍ തൊട്ടു; കര്‍ണാടകയില്‍ ദലിത് കുടുംബത്തിന് 60,000 രൂപ പിഴ

കോലാര്‍: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ക്ഷേത്രത്തില്‍ കയറി വിഗ്രഹത്തില്‍ തൊട്ടതിന് ദലിത് കുടുംബത്തിന് 60,000 രൂപ പിഴ.മാലൂര്‍ താലൂക്കിലെ ഹുല്ലറഹള്ളി ഗ്രാമത്തില്‍ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാന്‍ തയ്യാറാക്കിയ വിഗ്രഹത്തില്‍ ദലിത് ബാലന്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.

മൂന്ന് ദിവസം മുമ്ബ്, ക്ഷേത്രത്തിലെ ഒരു ആഘോഷത്തിനിടെ, കുട്ടി വിഗ്രഹത്തില്‍ സ്പര്‍ശിക്കുകയും തലയില്‍ ചുമക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുകണ്ട് നാട്ടുകാര്‍ കുട്ടിയെ ഓടിച്ചുവിടുകയും കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ അടയ്ക്കുന്നതുവരെ ഗ്രാമത്തിലേക്ക് പ്രവേശിക്കരുതെന്ന് ഗ്രാമത്തലവന്മാര്‍ കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group