ബെംഗളൂരു: നമ്മ മെട്രോയിൽ സർക്കസ് നടത്തിയ നാല് വിദ്യാർത്ഥികൾക്ക് പിഴ.ഇന്നലെ രാത്രി 11 മണിയോടെ ഗ്രീൻ ലൈൻ മെട്രോയിൽ ലച്ചേനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർഥികൾ മെട്രോയിൽ അഭ്യാസം കാഴ്ചവെച്ചത്.മെട്രോയിൽ യാത്ര ചെയ്യുന്നസമയത് നിൽക്കുന്നവർക്ക് പിടിക്കാൻ സഹായകമായ ഹാൻഡിൽ ഉപയോഗിച്ചായിരുന്നു കുട്ടികളുടെ സർക്കസ്.റോളിംഗ് അഭ്യാസം നടത്തിയ കുട്ടികളായ മീറ്റ് പട്ടേലിന്റെയും മറ്റ് മൂന്ന് വിദ്യാർത്ഥികളുടെയും പെരുമാറ്റം ഇതിനകം പ്രകോപിതമായിരുന്നു എന്നും യാത്രക്കാർ പറയുന്നു.മറ്റ് യാത്രക്കാർ മുന്നറിപ്പ് നൽകിയെങ്കിലും, ഇതൊന്നും ചെവിക്കൊള്ളാതെ വിദ്യാർഥികൾ ബഹളം തുടർന്നു.
യാത്രക്കാർ ഇത് വീഡിയോ എടുത്ത് യൽചെനഹള്ളി മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി.യൽചെനഹള്ളി മെട്രോ സ്റ്റേഷനിൽ വെച്ച് തന്നെ സുരക്ഷാ ജീവനക്കാരും ഹോം ഗാർഡ് ജീവനക്കാരും വിദ്യാർത്ഥികളെ പിടികൂടുകയായിരുന്നു.മെട്രോയുടെ വസ്തുവകകൾ ദുരുപയോഗം ചെയ്ത വിദ്യാർത്ഥികൾക്ക് 500 രൂപ പിഴ ചുമത്തുകയും മെട്രോയിലെ അത്തരം പെരുമാറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇന്നു മുതല്‍ ഞാന്‍ തെറ്റുകള്‍ ചെയ്യില്ല പപ്പാ’; ഹോസ്റ്റല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ജയ്പൂര്‍: രാജസ്ഥാനില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു. ദുംഗര്‍പൂര്‍ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി സുധന്‍ഷി സിങ് ആണ് മരിച്ചത്.21 വയസായിരുന്നു. ഹോസ്റ്റല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ഈവര്‍ഷം ഇതുവരെ സംസ്ഥാനത്ത് 21 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍.ഇന്ന് രാവിലെയാണ് സുധന്‍ഷിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപത്ത് വച്ച് വികാരനിര്‍ഭരമായ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ‘ഇന്നു മുതല്‍ ഞാന്‍ ഒരു തെറ്റുകളും ചെയ്യില്ല, ഞാന്‍ വാക്ക് തരുന്നു.
ക്ഷമിക്കണം, അമ്മേ, പപ്പാ, ഭായി, രോഹിത്,’ – കുറിപ്പില്‍ പറയുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഹോസ്റ്റല്‍ മുറിയില്‍ സുധാന്‍ഷി തനിച്ചായിരുന്നു താമസം ഇന്ന് രാവിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നെന്ന് ഹോസ്റ്റല്‍ സഹവിദ്യാര്‍ഥികള്‍ പറയുന്നു. ശബ്ദം കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ ഓടിയെത്തിയെങ്കിലും തലയോട്ടി പൊട്ടി രക്തത്തില് കുളിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.