പാലക്കാട്: കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ അടിപിടി നടന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ച് വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. പട്ടാമ്പി പൊലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾ ചേരി തിരിഞ്ഞു പരസ്പരം അടികൂടുകയായിരുന്നു.
ഇന്നലെ വൈകീട്ട് ആണ് സംഭവം. പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിടിച്ച് മാറ്റിയത്. തല്ലു കൂടിയവരെ പട്ടാമ്പി പൊലീസ് എത്തിയാണ് പിടിച്ചു മാറ്റിയത്. അടികൂടിയവരെയും സ്ഥാപന അധികൃതരെയും രക്ഷിതാക്കളെയും പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. അതേസമയം, കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരില്‍ ആലപ്പുഴയില്‍ നടന്ന കൂട്ടത്തല്ലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. ഓഡിറ്റോറിയത്തിന്‍റെ ഉടമ ഉൾപ്പെടെ മൂന്നു പേർക്കാണ് പരിക്കേറ്റത്. ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം. മുട്ടം സ്വദേശിയായ വധുവിന്‍റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്‍റെയും കല്ല്യാണമൊക്കെ മംഗളകരമായി നടന്നു. പക്ഷെ സദ്യ തുടങ്ങിയതോടെ രംഗം മാറി. ഭക്ഷണം വിളമ്പുന്നതിനിടയിൽ വരന്‍റെ സുഹൃത്തുക്കളിൽ ചിലർ രണ്ടാമത് പപ്പടം ആവശ്യപ്പെട്ടതാണ് തുടക്കം.
പപ്പടം തരില്ലെന് പറഞ്ഞതോടെ തർക്കമായി. പിന്നെ അടിയുമായി. കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് പുറത്തേയ്ക്കും വ്യാപിച്ചു. ഒടുവിൽ പൊലീസ് എത്തയതോടെയാണ് തല്ല് അവസാനിച്ചത്. അടിയുണ്ടാക്കിയ ചിലരെ സ്റ്റേഷനിലേക്കും കൊണ്ടു പോയി. സംഭവത്തിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിന്‍റെ ഉടമ മുരളീധരൻ, ജോഹൻ ,ഹരി എന്നിവർക്കാണ് പരിക്കേറ്റത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും തകർത്തെന്ന ഉടമയുടെ പരാതിയിൽ കരീലകുളങ്ങര പൊലീസ് കേസെടുത്തു. തല്ലുകിട്ടിയതിന് പുറമെയാണ് ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഓഡിറ്റോറിയം ഉടമ പറയുന്നത്.
സിനിമ കാണുന്നതിന് പ്രായവും ആരോഗ്യപ്രശ്‌നങ്ങളും തടസമല്ല; സമൂഹമാധ്യമങ്ങളില്‍ വൈറലായി ‘ തല്ലുമാല’ ‘ഫാന്‍ ബോയ്’
പ്രായവും ആരോഗ്യപ്രശ്നങ്ങളും ഒന്നും സിനിമ കാണുന്നതിനും ആസ്വദിക്കുന്നതിനും ഒരു തടസ്സമല്ല. ഇത്തരത്തില്‍ തിയേറ്ററില്‍ സിനിമ കാണാന്‍ എത്തുന്ന ഒരാളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘തല്ലുമാല’ കാണാന്‍ തൃശൂര്‍ രാഗം തിയേറ്ററിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഇത് വരെയുള്ള കളക്ഷന്‍ 50 കോടിയോട് അടുക്കുകയാണ്. കേരളത്തില്‍ നിന്നും മാത്രം 25 കോടിക്കടുത്ത് തല്ലുമാല നേടി. മൂന്നാം വാരത്തിലും 164 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത കാലത്തൊന്നും ഒരു മലയാള ചിത്രവും ഇത്രയും സ്‌ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് കടന്നിട്ടില്ല.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിച്ചത്. മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.
പുതുമുഖങ്ങളായി എത്തിയ താരങ്ങള്‍ പോലും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. നല്ലൊരു തിയേറ്റര്‍ എക്സ്പീരിയന്‍സ് ആഗ്രഹിക്കുന്ന ഒരു പ്രക്ഷകന് ലഭിക്കാവുന്ന മികച്ച അനുഭവമാണ് തല്ലുമാല ടീം ഒരുക്കിയിരിക്കുന്നത്.