Home Featured ബെംഗളൂരു: സർക്കാർ ഹൈസ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച് 46 വിദ്യാർഥികളെ ആശുപത്രിയിൽ

ബെംഗളൂരു: സർക്കാർ ഹൈസ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച് 46 വിദ്യാർഥികളെ ആശുപത്രിയിൽ

ബെംഗളൂരു: കലബുറഗി ഹാവന്നൂരിലെ സർക്കാർ ഹൈസ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച് 46 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ 9,10 ക്ലാസിലെ കുട്ടികളെ ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 158 കുട്ടികളാണു സ്കൂളിൽ ആകെയുള്ളത്. ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിൽ പരിശോധന നടത്തി.

ബെംഗളൂരു: പത്തുവര്‍ഷം മുമ്ബ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി ; പുരോഹിതനെതിരേയും അധ്യാപകനെതിരേയും പോക്‌സോ കേസ്

ബെംഗളൂരു: പത്തുവര്‍ഷംമുമ്ബ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ യുവതി നല്‍കിയ പരാതിയില്‍ പുരോഹിതന്റെയും സ്‌കൂള്‍ അധ്യാപകന്റെയുംപേരില്‍ പോലീസ് കേസെടുത്തു.ബെംഗളൂരു വിദ്യാരണ്യപുര ദൊഡ്ഡബെട്ടഹള്ളി കാവേരി ലേഔട്ടിലെ പുരോഹിതന്‍ സൈമണ്‍ പീറ്റര്‍, അധ്യാപകന്‍ സാമുവല്‍ ഡിസൂസ എന്നിവരുടെ പേരിലാണ് കേസ്.

സംഭവമറിഞ്ഞിട്ടും മറച്ചുവെക്കാന്‍ ശ്രമിച്ച മറ്റ് ആറുപേരെയും കേസില്‍ ഉള്‍പ്പെടുത്തിപത്തുവയസ്സുള്ളപ്പോള്‍ സൈമണ്‍ പീറ്റര്‍ പീഡിപ്പിച്ചെന്നാണ് 20 വയസ്സുള്ള യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇയാളുടെ അടുത്താക്കിയാണ് മാതാപിതാക്കള്‍ ജോലിക്കുപോയിരുന്നത്.

ഈ സമയം, അശ്ലീലചിത്രങ്ങള്‍ കാണിച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി.പീഡനം തുടര്‍ന്നപ്പോള്‍ അധ്യാപകനായ സാമുവല്‍ ഡിസൂസയോട് പരാതിപ്പെട്ടപ്പോള്‍ ഇയാളും പീഡിപ്പിച്ചെന്ന് പരാതിയിലുണ്ട്. 14 വയസ്സുവരെ പീഡനം തുടര്‍ന്നതായും പറയുന്നു.

കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അടുത്തിടെ സഹോദരിയോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group