Home Featured വിദ്യാര്‍ത്ഥികള്‍ക്ക് എസ് ടി നല്‍കാത്ത, മോശമായി പെരുമാറുന്ന ബസ് ജീവനക്കാരെ വെറുതെ വിടരുത്, പരാതി അയയ്ക്കാം

വിദ്യാര്‍ത്ഥികള്‍ക്ക് എസ് ടി നല്‍കാത്ത, മോശമായി പെരുമാറുന്ന ബസ് ജീവനക്കാരെ വെറുതെ വിടരുത്, പരാതി അയയ്ക്കാം

കേരളം :സ്‌കൂളിലേക്കും തിരിച്ചും സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യുക എന്നത് വിദ്യാര്‍ത്ഥികളുടെ അവകാശമാണ്.

എന്നാല്‍ മിക്കപ്പോഴും ബസ് ജീവനക്കാരില്‍ നിന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അത്തരം അനുഭവമുണ്ടായാല്‍ പരാതിപ്പെടാന്‍ വാട്സാപ്പ് നമ്ബര്‍ നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ബസിില്‍ കയറ്റാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക, ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നിങ്ങനെ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാര്‍ക്കെതിരെ പരാതിപ്പെടാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തിന്‍്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികള്‍. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകള്‍ തുറന്നതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാര്‍ഥി കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നല്‍കുന്നുണ്ട്.

എന്നാല്‍ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍ ആണ് ലഭിക്കുന്നത്.

ബസ്സില്‍ കയറ്റാതിരിക്കുക..

ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക..

ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക..

ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക.. തുടങ്ങിയവ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്. ഇത്തരം വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബഹു. സംസ്ഥാന ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച്‌ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മേല്‍പ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങള്‍ ബസ്സുകളിലുണ്ടായാല്‍.

താഴെപ്പറയുന്ന നമ്ബരുകളിലേക്ക് വാട്സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്*

  1. തിരുവനന്തപുരം -9188961001
  2. കൊല്ലം – 9188961002
  3. പത്തനംതിട്ട- 9188961003
  4. ആലപ്പുഴ – 9188961004
  5. കോട്ടയം- 9188961005
  6. ഇടുക്കി- 9188961006
  7. എറണാകുളം- 9188961007
  8. തൃശ്ശൂര്‍ – 9188961008
  9. പാലക്കാട്- 9188961009
  10. മലപ്പുറം – 9188961010
  11. കോഴിക്കോട് – 9188961011
  12. വയനാട്- 9188961012
  13. കണ്ണൂര്‍ – 9188961013
  14. കാസര്‍ഗോഡ് – 9188961014

You may also like

error: Content is protected !!
Join Our WhatsApp Group