Home Featured കര്‍ണാടകയില്‍ പരീക്ഷാഹാളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി പെണ്‍കുട്ടികള്‍

കര്‍ണാടകയില്‍ പരീക്ഷാഹാളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി പെണ്‍കുട്ടികള്‍

ബെംഗളൂരു: കര്‍ണാടകയില്‍ പിയു പരീക്ഷകള്‍ മാര്‍ച്ച്‌ ഒമ്ബതിന് ആരംഭിക്കാനിരിക്കെ പരീക്ഷാഹാളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി പെണ്‍കുട്ടികള്‍.കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്. എന്നാല്‍, അപേക്ഷകള്‍ പരിഗണിക്കരുതെന്ന് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഉഡുപ്പി, ചിക്കബല്ലാപ്പൂര്‍, ചാമരാജനഗര്‍, ബെംഗളൂരു റൂറല്‍ ജില്ലകളിലെ കോളേജുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കാന്‍ അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ പരീക്ഷാ വേളയില്‍ ഹിജാബ് അനുവദിക്കുന്നതിനെക്കുറിച്ച്‌ ചോദ്യം പോലും ഉദിക്കുന്നില്ലെന്ന് മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ ഒരു വിദ്യാര്‍ത്ഥിയും പരീക്ഷ ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസപ്രകാരം അനിവാര്യമായ ആചാരമല്ലെന്ന് ഭാഗമല്ലെന്ന് വിധിച്ചിരുന്നു.

മോഷണത്തിന് ശേഷം ഓംലെറ്റ് ഉണ്ടാക്കി കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ഒരേയൊരു കള്ളന്‍: മൊട്ട ജോസ് പിടിയില്‍

കൊല്ലം: പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും വലയിലാകാതിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കിളികൊല്ലൂര്‍ മങ്ങാട് തുലയറ്റുവിള വീട്ടില്‍ മൊട്ട ജോസ് എന്നറിയപ്പെടുന്ന ജോസ് (51) പിടിയിലായി.സി.സി ടി.വി കാമറയാണ് കുടുക്കിയത്.തിരുമുല്ലവാരം വയലില്‍ കാവ് ക്ഷേത്രത്തിന് സമീപം പണി പൂര്‍ത്തിയാക്കി പാല്‍കാച്ച്‌ കര്‍മ്മം നടത്താനിരുന്ന ആള്‍ താമസമില്ലാത്ത വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ മതില്‍ ചാടിക്കടന്ന് എത്തിയതിന് പിന്നാലെയാണ് മൊട്ട ജോസ് വലയിലായത്.

വീട്ടില്‍ സ്ഥാപിച്ചിരുന്ന സെന്‍സര്‍ സംവിധാനമുള്ള കാമറയ്ക്ക് മുന്നിലൂടെ മൊട്ടജോസും കൂട്ടാളിയും കടന്നുപോയതോടെ ഉടമയുടെ ഫോണില്‍ സന്ദേശമെത്തി.വീട്ടുടമ ഉടന്‍ പ്രദേശവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ വീടിന്റെ മതില്‍ ചാടി രക്ഷപ്പെടാന്‍ മൊട്ട ജോസ് ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പക്ഷെ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.നിരവധി മോഷണ കേസുകളില്‍ പ്രതിയായ മൊട്ട ജോസിനെ നേരത്തെ പരവൂര്‍ പൊലീസ് പിടികൂടിയിരുന്നു.

അന്ന് തെളിയിക്കപ്പെട്ട കേസുകളിലെ ശിക്ഷ കഴിഞ്ഞ് 2022 നവംബറില്‍ പുറത്തിറങ്ങി. ഇതിന് ശേഷം വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു. കൊല്ലം വെസ്റ്റ് പൊലീസ് പരിധിയില്‍ മനയില്‍കുളങ്ങര വനിതാ ഐ.ടി.ഐക്ക് സമീപമുള്ള വീട്ടില്‍ നിന്ന് 85,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങളും വിദേശ കറന്‍സികളും ഉള്‍പ്പെടെ കവര്‍ന്നു. തങ്കശേരിയിലെ വീട്ടിലും മോഷണ ശ്രമം നടത്തി. വിരലടയാളങ്ങളില്‍ നിന്ന് മോഷ്ടാവ് ജോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഈ കേസുകളില്‍ പൊലീസ് മൊട്ട ജോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രപരിസരത്തും കായംകുളത്ത് ബസുകളിലും മൊട്ട ജോസിനെ കണ്ടതായി വിവരം ലഭിച്ചെങ്കിലും പിടികൂടാനായില്ല.ഇഷ്ടം മുട്ട ഓംലെറ്റ്ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തിയാണ് ജോസ് മോഷണം നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഈ വീടുകളില്‍ മോഷണം നടത്തിയ ശേഷം മുട്ട ഓംലെറ്റ് ഉണ്ടാക്കി കഴിക്കുമായിരുന്നു.അങ്ങനെയാണ് മൊട്ട എന്ന പേരു വീണത്.

ചില വീടുകളില്‍ ദിവസങ്ങളോളം കഴിഞ്ഞ് മറ്റ് വിഭവങ്ങളും പാചകം ചെയ്ത് കഴിക്കുമായിരുന്നു. സാധാരണ ഒറ്രയ്ക്കാണ് മോഷണം നടത്തുന്നത്. ഇന്നലെ തിരുമുല്ലവാരത്ത് എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ജയിലില്‍ വച്ച്‌ പരിചയപ്പെട്ട ആളാണെന്നാണ് മൊട്ട ജോസിന്റെ വെളിപ്പെടുത്തല്‍.

മൂന്ന് മാസം, 25 മോഷണംജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമുള്ള കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മൊട്ട ജോസ് 25 ഓളം മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കയറിയ വീടുകള്‍ പലതും ജോസിന് ഓര്‍മ്മയില്ല. ചോദ്യം ചെയ്യലില്‍ അടയാളങ്ങള്‍ സഹിതം പൊലീസ് പറയുമ്ബോള്‍ അതിന് പിന്നില്‍ താന്‍ തന്നെയാണെന്ന് ജോസ് സമ്മതിക്കുകയാണ്. ജോസാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്ന ജില്ലയ്ക്ക് പുറത്തുള്ള സ്റ്റേഷനുകളിലെ കേസുകളും വെസ്റ്റ് പൊലീസ് ശേഖരിച്ച്‌ വരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group