Home Featured ബെംഗളുരു :യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർഥി എമർജൻസി ബട്ടൺ അമർത്തി;2 ട്രെയിനുകൾ വഴിയിൽ കുടുങ്ങി

ബെംഗളുരു :യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർഥി എമർജൻസി ബട്ടൺ അമർത്തി;2 ട്രെയിനുകൾ വഴിയിൽ കുടുങ്ങി

ബെംഗളുരു : യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർഥി അകാരണമായി എമർജൻസി ബട്ടൺ അമർത്തിയതിനെ തുടർന്ന് ട്രെയിൻ സർവീസ് 5 മിനിറ്റ് തടസ്സപ്പെട്ടു.10-ാം ക്ലാസ് വിദ്യാർഥി എമർജൻസി ബട്ടണിൽ അമർത്തിയതോടെ വൈദ്യുതി ബന്ധം നിലച്ച് 2 ട്രെയിനുകൾ വഴിയിൽ കുടുങ്ങുകയായിരുന്നു.

പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിക്ക് പിഴ ചുമത്തിയില്ല. മാതാപിതാക്കളെ വിളിച്ചുവരുത്തി മാപ്പപേക്ഷ എഴുതി വാങ്ങിയശേഷം വിട്ടയച്ചതായി ബിഎംആർസി ചീഫ് പിആർ ബി.എൽ.യശ്വന്ത് ചവാൻ പറഞ്ഞു.സംഭവം മറ്റു ട്രെയിനുകൾ വൈകുന്നതിനും തിരക്ക് വർധനയ്ക്കും ഇടയാക്കിയതായി അധികൃതർ അറിയിച്ചു.

കോളേജ് യൂണിഫോമിൽ ലിപ്പ് ലോക്ക് ചലഞ്ച്, വീഡിയോ വൈറലായതോടെ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ കോളജ് വിദ്യാർഥികൾ ലിപ് ലോക്ക് ചലഞ്ച് നടത്തിയത് വിവാദത്തിലേക്ക്. സംഭവത്തെ തുടർന്ന് ഒരു കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ.വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ലിപ്പ് ലോപ്പ് ചലഞ്ചിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ അടക്കം പ്രചരിപ്പിച്ചതോടെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

ദക്ഷിണ കനഡയിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥികളാണ് ലിപ് ലോക്ക് ലഞ്ച് നടത്തിയത്. സ്വകാര്യ വസതിയിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ കോളേജിലെ പെൺകുട്ടികളും ആൺകുട്ടികളും ചലഞ്ചിൽ ഏർപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

മറ്റ് വിദ്യാർത്ഥികൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.വിദ്യാർഥികൾ ലിപ് ലോക്ക് ചലഞ്ച്സംഘടിപ്പിക്കുകയായിരുന്നുവെന്ന് കോളേജ് വൃത്തങ്ങൾപറയുന്നു. കോളേജ് യൂണിഫോം ധരിച്ചു കൊണ്ടാണ്ഇവർ മത്സരത്തിൽ പങ്കെടുത്തത്. വീഡിയോവൈറലായതോടെ ആളുകളിൽ നിന്നും പ്രതിഷേധംഉയർന്ന പശ്ചാത്തലത്തിലാണ് ചലഞ്ചിൽ പങ്കെടുത്തയാളെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥികൾ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്.വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോഎന്നതടക്കം പരിശോധിച്ച് വരികയാണെന്നും പോലീസ്അറിയിച്ചു.ആറുമാസം മുമ്പാണ് സ്വകാര്യ ഫ്ലാറ്റിൽ സംഭവം നടന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു.

എന്നാൽ വിദ്യാർത്ഥികളിലൊരാൾ ഒരാഴ്ച മുമ്പ് വാട്സ് ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി. സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group