Home Featured കർണാടക :ആസിഡ് ഉപയോഗിച്ച്‌ സ്കൂള്‍ ശുചിമുറി വൃത്തിയാക്കിച്ചു; വിദ്യാര്‍ഥിനി ആശുപത്രിയില്‍

കർണാടക :ആസിഡ് ഉപയോഗിച്ച്‌ സ്കൂള്‍ ശുചിമുറി വൃത്തിയാക്കിച്ചു; വിദ്യാര്‍ഥിനി ആശുപത്രിയില്‍

മംഗളൂരു: ആസിഡും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ച്‌ സ്കൂള്‍ ശുചിമുറി വൃത്തിയാക്കിയതിനെത്തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാമനഗര മഗഡി തുബിനഗരെ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാര്‍ഥിനി ഹേമലതയാണ്(ഒമ്ബത്) ശനിയാഴ്ച അധ്യാപകരുടെ നിര്‍ബന്ധത്തിന് വഴങ്ങി ശുചീകരണം നടത്തിയത്.പ്രധാന അധ്യാപകൻ സിദ്ധാലിംഗയ്യ, അധ്യാപകൻ ബസവരാജു എന്നിവര്‍ കുട്ടിയുടെ കൈയില്‍ ആസിഡും പൊടിയും നല്‍കി നന്നായി വൃത്തിയാക്കാൻ നിര്‍ദേശിക്കുകയായിരുന്നു.

വീട്ടില്‍ എത്തിയ കുട്ടിയെ അവശയായി കണ്ട രക്ഷിതാക്കള്‍ കാരണം തിരക്കിയപ്പോള്‍ ആദ്യം ഒന്നും പറഞ്ഞില്ല.ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്. രക്ഷിതാക്കള്‍ ഉടനെ മഗഡി ടൗണിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദീര്‍ഘനേരം ആസിഡ് കൈകാര്യം ചെയ്തത് കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഹെഡ്മാസ്റ്ററേയും അധ്യാപകനേയും സസ്പെൻഡ് ചെയ്യണമെന്ന് രക്ഷിതാക്കള്‍ വിദ്യാഭ്യാസ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

നേപ്പാളിന് പിന്നാലെ അഫ്ഗാനിസ്ഥാനും; 30 മിനിട്ടില്‍ മൂന്ന് ഭൂചലനങ്ങള്‍

കാബുള്‍: അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തി മൂന്ന് ശക്തമായ ഭൂചലനങ്ങള്‍. ശനിയാഴ്ച ഉച്ചയോടെ അരമണിക്കൂറിനുള്ളിലാണ് തുടര്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്.12.11ന് അനുഭവപ്പെട്ട ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. പിന്നാലെ 12: 19ന് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 12.42ന് ആയിരുന്നു മൂന്നാം ഭൂചലനം. ഇത്തവണ 6.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂചലനത്തില്‍ ജീവഹാനിയോ പരിക്കുകളോ വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ചൊവ്വാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ നാല് ഭൂകമ്ബങ്ങള്‍ നേപ്പാളിനെ ഞെട്ടിച്ചിരുന്നു. പിന്നാലെ ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു.ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന നഗരമായ ജോഷിമഠില്‍ നിന്ന് 206 കിലോമീറ്റര്‍ തെക്കുകിഴക്കും ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 284 കിലോമീറ്റര്‍ വടക്കും പടിഞ്ഞാറ് നേപ്പാളിലെ ദിപായല്‍ ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.പടിഞ്ഞാറന്‍ നേപ്പാളില്‍ ഉച്ചയ്ക്ക് 2:25 ന് ആദ്യ ഭൂചലനം അനുഭവപ്പെട്ടു.

4.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. തുടര്‍ന്ന് 2:51 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.പിന്നാലെ 3.6, 3.1 തീവ്രതകളില്‍ രണ്ട് ഭൂചലനങ്ങള്‍ കൂടി ഇതേ പ്രദേശത്ത് യഥാക്രമം 15 കിലോമീറ്റര്‍ ആഴത്തിലും 10 കിലോമീറ്റര്‍ ആഴത്തിലും അനുഭവപ്പെട്ടു. വൈകിട്ട് 3:06 നും 3:19 നും ആണ് ഭൂചലനമുണ്ടായത്.

You may also like

error: Content is protected !!
Join Our WhatsApp Group