Home Featured ബംഗളൂരു: സൗജന്യ ബസ് ടിക്കറ്റുകള്‍ കൊണ്ട് മുഖ്യമന്ത്രിക്ക് മാല സമ്മാനിച്ച് വിദ്യാർഥിനി

ബംഗളൂരു: സൗജന്യ ബസ് ടിക്കറ്റുകള്‍ കൊണ്ട് മുഖ്യമന്ത്രിക്ക് മാല സമ്മാനിച്ച് വിദ്യാർഥിനി

ബംഗളൂരു: മുഖ്യമന്ത്രിയോടുള്ള നന്ദി സൂചകമായി സൗജന്യ ബസ് ടിക്കറ്റുകള്‍ കൊണ്ട് നിർമിച്ച ഹാരമണിയിച്ച്‌ വിദ്യാർഥിനി.അരസിക്കരെ സ്വദേശിനിയും ഒന്നാം വർഷ നിയമ വിദ്യാർഥിനിയുമായ എം.എ ജയശ്രീയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ബസ് ടിക്കറ്റുകള്‍ കൊണ്ടുള്ള ഹാരമണിയിച്ചത്. സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ സൗജന്യ പദ്ധതികള്‍ കാരണം സാമ്ബത്തിക ബുദ്ധിമുട്ടുകളില്ലാതെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞതുകൊണ്ടാണ് ടിക്കറ്റുകള്‍ സൂക്ഷിച്ച്‌ മാലയുണ്ടാക്കിയതെന്നും ഈയൊരു അവസരത്തിനായി മാസങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്നും വിദ്യാർഥിനി പറഞ്ഞു

ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവു പുറത്തിറക്കി. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്ബളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group