Home Featured ബെംഗളൂരു : ടെറസിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

ബെംഗളൂരു : ടെറസിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

ബെംഗളൂരു : ധാർവാഡിൽ വീടിന്റെടെറസിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാർഥി ഷോക്കേറ്റു മരിച്ചു. സിദ്ധരാമ കോളനി സ്വദേശി ശ്രേയസ് ഷിന്നുര (16) ആണ് മരിച്ചത്.ശ്രേയസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് ശ്രേയസിന് ഷോക്കേറ്റത്. സുഹൃത്ത് അടിച്ച പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ടെറസിലേക്ക് താഴ്ന്നുകിടന്നിരുന്ന വൈദ്യുതക്കമ്പിയിൽ അബദ്ധത്തിൽ സ്പർശിക്കുകയായിരുന്നു.

കരച്ചിൽകേട്ട് ഓടിയെത്തിയ രക്ഷിതാക്കളും സമീപവാസികളും കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ ശ്രേയസ് മരിച്ചു.ടെറസിലേക്ക് താഴ്ന്നുകിടന്ന വൈദ്യുതക്കന്പി മാറ്റണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും വൈദ്യുതി വകുപ്പധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ അച്ഛൻ അശോക ഷിന്നുര ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി ധാർവാഡ് പോലീസ് അറിയിച്ചു

ബസ് കണ്ടക്ടറെ വെട്ടിയത് എൻജി. വിദ്യാര്‍ഥി; പിന്നാലെ പോലീസിന് നേരേ വെടിവെപ്പ്, ഏറ്റുമുട്ടലില്‍ കീഴടക്കി

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ എൻജിനിയറിങ് വിദ്യാര്‍ഥി ബസ് കണ്ടക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കോളേജ് വിദ്യാര്‍ഥി ബസിനുള്ളില്‍വെച്ച്‌ കണ്ടക്ടറെ ആക്രമിച്ചത്.കഴുത്തിന് ഉള്‍പ്പെടെ വെട്ടേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രതിയായ ഇരുപതുകാരനെ ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് എൻജിനിയറിങ് വിദ്യാര്‍ഥിയായ ലാറെബ് ഹാഷ്മി ബസ് കണ്ടക്ടറെ ആക്രമിച്ചത്. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ബാഗില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ഇയാള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.

ഇറച്ചിവെട്ടുന്ന കത്തി കൊണ്ടാണ് പ്രതി കണ്ടക്ടറെ ആക്രമിച്ചതെന്നായിരുന്ന ദൃക്സാക്ഷികളുടെ മൊഴി. ബഹളംകേട്ട് ഡ്രൈവര്‍ ബസ് നിര്‍ത്തിയതോടെ പ്രതി ബസില്‍നിന്ന് ഇറങ്ങിയോടി. സംഭവത്തിന് പിന്നാലെ കോളേജില്‍ കയറിയ പ്രതി കാമ്ബസിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് കാമ്ബസിനുള്ളില്‍നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെട്ടു.

കണ്ടക്ടറെ ആക്രമിച്ച കത്തി കണ്ടെടുക്കാനായി കൊണ്ടുപോയപ്പോഴാണ് പ്രതി പോലീസിന് നേരേ വെടിയുതിര്‍ത്തത്. ബാഗില്‍ ഒളിപ്പിച്ചിരുന്ന തോക്ക് പുറത്തെടുത്ത വിദ്യാര്‍ഥി, പോലീസുകാര്‍ക്ക് നേരേ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പോലീസും തിരിച്ചടിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group