Home Featured തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ കിടന്നു, വിളിച്ചപ്പോള്‍ അനക്കമില്ല; വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു

തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ കിടന്നു, വിളിച്ചപ്പോള്‍ അനക്കമില്ല; വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച് മരിച്ചത്. രാമവര്‍മ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തല വെച്ച് കിടന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അതേസമയം കൊച്ചി ഗ്ലോബർ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ്  ആത്മഹത്യ ചെയ്ത സംഭവത്തിൽ ജെംസ് മോഡേൺ അക്കാഡമി വൈസ് പ്രിൻസിപ്പാളിനെതിരെ നടപടി എടുത്തു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ബിനു അസീസിനെ സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജ്മെന്റ്.

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്കൂൾ മാനേജ്മെന്റിന്റെ നടപടി. വിദ്യാർഥി സ്കൂൾ മാറിയത് വൈസ് പ്രിൻസിപ്പാളുമായി പ്രശ്നമുണ്ടായതിനെ തുടർന്നായിരുന്നു.മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത കേസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് അന്വേഷിക്കും. റാഗിങ്ങിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്‍റെ പരാതി. കുടുംബാംഗങ്ങളും സ്കൂൾ അധികൃതരും നാളെ കളക്ടറേറ്റിൽ ഹാജരാകാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്.

വൈസ് പ്രിൻസിപ്പലിൽ നിന്നും കുട്ടിയ്ക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അമ്മ പരാതിയിൽ പറഞ്ഞിരുന്നു. സഹപാഠികളില്‍ നിന്നുണ്ടായ ക്രൂര പീഡനത്തെത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

കുക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ആക്രിക്കാരന് ലഭിച്ചു, ഉടമയെ കണ്ടെത്തി ആഭരണങ്ങൾ തിരികെ നൽകി

കൊല്ലം അഞ്ചൽ പുഞ്ചക്കോണത്ത് മോഷ്ടാക്കളെ ഭയന്ന് കുക്കറിൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ച വീട്ടമ്മക്ക് ലഭിച്ചത് എട്ടിന്റെ പണി. സത്യസന്ധനായ മഹേഷ് എന്ന് തമിഴ്നാട് സ്വദേശി ഏറെ പണിപെട്ട് ഉടമയെ കണ്ടെത്തി സ്വർണാഭരണങ്ങൾ തിരികെ നൽകി. 

ഒരാഴ്ച‌ മുൻപാണ് അഞ്ചൽ പുഞ്ചക്കോണത്ത് വീടുകളിൽ ആക്രി സാധനങ്ങൾ എടുക്കാനായി മഹേഷ് എത്തിയത്. സുഭദ്രയുടെ വീട്ടിലെത്തിയപ്പോൾ സുഭദ്രയും മകളും ചേർന്ന് വീട്ടിലെ വേണ്ടാത്ത സാധനങ്ങളൊക്കെ മഹേഷിന് കൈമാറി. ഇതിനൊപ്പം ഒരു പഴയ കുക്കറും ഉണ്ടായിരുന്നു. ആക്രിസാധനങ്ങളുമായി നിലമേലിലെ താമസ സ്‌ഥലത്തേക്ക് പോയ മഹേഷ് രണ്ടു ദിവസം കഴിഞ്ഞ് ആക്രിവസ്തുക്കൾ വേർതിരിക്കുമ്പോഴാണ് കുക്കറിനുളളിലെ സ്വർണാഭരണം കണ്ടത്. ആരുടെ പൊന്നാണെന്ന് അറിയാതെ വിഷമിച്ച് അന്വേഷണം തുടങ്ങി.

അങ്ങനെ പുഞ്ചക്കോണം വാർഡ് മെമ്പർ ഷൈനിയുടെ മൊബൈൽ ഫോൺ നമ്പർ കണ്ടെത്തി വിവരം പറഞ്ഞു. പിന്നീട് ഷൈനി നടത്തിയ അന്വേഷണത്തിലാണ് സ്വർണാഭരണം സുഭദ്രയുടെതെന്ന് കണ്ടെത്തിയത്. പഞ്ചായത്തംഗം ഷൈനിയുടെ വീട്ടിലേക്ക് സുഭദ്രയെ വിളിച്ചു വരുത്തി മഹേഷ് സ്വർണം കൈമാറി. ഒരു സെറ്റ് കമ്മലും ഒരു മാലയും ഉൾപ്പെടെ ഒന്നര പവൻ സ്വർണാഭരണമായിരുന്നു ഉണ്ടായിരുന്നത്. മഹേഷിന് ആക്രിയായി കൊടുത്ത കുക്കറിലാണ് സ്വർണാഭരണം സൂക്ഷിച്ചതെന്ന് സുഭദ്രയും ഓർത്തില്ല.

സ്വർണാഭരണം കാണാനില്ലെന്ന് കാട്ടി സുഭദ പൊലീസിൽ പരാതി നൽകിയിരുന്നു. മോഷ്ടാക്കളെ പേടിച്ചാണ് സ്വർണാഭരണം കുക്കറിൽ സൂക്ഷിച്ചതെന്നാണ് സുഭദ്ര പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group