Home Featured ബംഗളുരു :ഹോസ്റ്റലിൽ നിന്ന് തെന്നി വീണ് വിദേശ വിദ്യാർത്ഥിനിക്ക് ദാരുണ അന്ത്യം

ബംഗളുരു :ഹോസ്റ്റലിൽ നിന്ന് തെന്നി വീണ് വിദേശ വിദ്യാർത്ഥിനിക്ക് ദാരുണ അന്ത്യം

ബെംഗളൂരു :ദൊഡ്ഡബല്ലാപുര ഗീതം സർവകലാശാലയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു യുഗാണ്ട സ്വദേശിനിയായ എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു. ഹസീന (24) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 6-ാം നിലയിൽ ഉണങ്ങിയ തുണിയെടുക്കുന്നതിനിടെ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹസീനയെ ദൊഡ്ഡ ബല്ലാപുരയിലെ ആശു പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഹോസ്റ്റലിൽ മതിയായ സൗകര്യമില്ലെന്നാരോപിച്ച് വിദ്യാർഥികൾ ജീവനക്കാരെ ഉപരോധിക്കുകയും ജനലുകളും വാതിലുകളും അടിച്ച് പൊളിക്കുകയും ചെയ്തു. കൂടുതൽ പൊലീസെത്തിയതോ ടെയാണ് ആക്രമം അവസാനിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group