ബെംഗളൂരു: ടിപ്പർ ലോറി സ്കൂട്ടിയിലിടിച്ച് പത്താംക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. മംഗളൂരു അഡയാറിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അഡയാർ പടവ് സ്വദേശി ഷറഫുദ്ദീൻ (16) ആണ് മരിച്ചത്.വൈകുന്നേരംസവാരിക്കിറങ്ങിയതായിരുന്നു ഷറഫുദ്ദീനും സുഹൃത്തും. വീടിന് സമീപത്തെ റോഡിൽ എതിർദിശയിൽ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി സ്കൂട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷറഫുദ്ദീൻ രക്തംവാർന്ന് സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വിദ്യാർഥിക്ക് നിസാര പരിക്കേറ്റു. ഇയാൾ അപകടനില തരണം ചെയ്തതായാണ് വിവരം. നഗരത്തിലെ മിലാഗ്രിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ഷറഫുദ്ദീൻ.
നെടുമ്ബാശേരിയിലെ ബോംബ് ഭീഷണി വ്യാജം: സന്ദേശം ലഭിച്ചത് നേപ്പാളില്‍ നിന്ന്
നെടുമ്ബാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് അധികൃതര്‍. നേപ്പാളില്‍ നിന്നായിരുന്നു അജ്ഞാത ബോംബ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.ഭീഷണി സന്ദേശത്തെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.ഇന്‍ഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങിയ സമയത്താണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാനം തിരിച്ചുവിളിച്ച് യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി പരിശോധന നടത്തി. നേപ്പാള്‍ സ്വദേശായ ഒരാള്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.എന്നാല്‍, ഇയാള്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചിരുന്നില്ല.
ബോംബ് ഭീഷണിക്ക് പിന്നില്‍ ഈ ഈവ്യക്തിയാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. റണ്‍വേയില്‍ നിന്ന് തിരിച്ചുവിളിച്ച ഇന്‍ഡിഗോ വിമാനം പരിശോധനയ്ക്ക് ശേഷം ബംഗളുരുവിലേക്ക് പുറപ്പെട്ടു.തിങ്കളാഴ്ച രാവിലെ 10.40ന് പുറപ്പെടാനൊരുങ്ങവെയാണ് കൊച്ചി – ബംഗളൂരു വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചത്. വിമാനം റണ്‍വേയിലേക്ക് നീങ്ങിയ ശേഷമായിരുന്നു സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വിമാനം തിരിച്ചുവിളിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു.