Home Featured ബെംഗളൂരു: റോഡിലെ കുഴിയിൽ വീണ് എൻജിനീയറിങ് വിദ്യാർഥി മരിച്ചു.

ബെംഗളൂരു: റോഡിലെ കുഴിയിൽ വീണ് എൻജിനീയറിങ് വിദ്യാർഥി മരിച്ചു.

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ വാഹനാപകടത്തിൽ പെട്ട് ഇരുചക്രവാഹനം ഓടിച്ചിരുന്ന എൻജിനീയറിങ് വിദ്യാർഥി മരിച്ചു. നന്തൂർ ജംഗ്ഷനിൽ നിന്ന് ബികർണക്കാട്ടെ ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അതീഷ് ആണ് അപകടത്തിൽ പെട്ടത്.

കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ അതീഷ് മരിച്ചു.സുഹൃത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു സിറ്റി കോർപ്പറേഷന് മുന്നിൽ പ്ലക്കാർഡും പിടിച്ച് അതീഷിൻറെ സുഹൃത്ത് നിശബ്ദ പ്രതിഷേധം നടത്തി.

മംഗ്ളുറു വിമാനത്താവളത്തില്‍ 43 ലക്ഷത്തിന്റെ സ്വര്‍ണവുമായി മലയാളി അറസ്റ്റില്‍

മംഗ്ളുറു: മംഗ്ളുറു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവും, അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി.സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെയും കറന്‍സിയുമായി കര്‍ണാടക സ്വദേശിയെയുമാണ് അറസ്റ്റ് ചെയ്തത്.

ദുബൈയില്‍ നിന്ന് എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ എത്തിയ കാസര്‍കോട് ജില്ലയിലെ മുഹമ്മദ് അസ്‌കറില്‍ (31) നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.അസ്‌കര്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പാകറ്റിലാക്കി അടിവസ്ത്രത്തിന്റെ തുന്നിക്കെട്ടിയ പോകറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

പിടിച്ചെടുത്ത സ്വര്‍ണത്തിന് 43,29,510 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനിരുന്ന കര്‍ണാടക സ്വദേശിയില്‍ നിന്ന് എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്‍ഡ്യന്‍ കറന്‍സി മൂല്യത്തിന് തുല്യമായ 5,97,040 രൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്.

യാത്രക്കാരന്‍ കൈയില്‍ കരുതിയ ഹാന്‍ഡ്ബാഗില്‍ കറന്‍സി ഒളിപ്പിച്ചിരിക്കുകയായിരുന്നു. മംഗ്ളുറു വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണക്കടത്ത് അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group