ബംഗളൂരു: വിവാഹം കഴിക്കാമെന്ന് സ്റ്റാമ്ബ് പേപ്പറില്‍ ഒപ്പിട്ട് കോളേജ് വിദ്യാര്‍ഥിനിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി.ബെലഗാവി പോലീസ് കമ്മിഷണര്‍ ഓഫീസിലെ വയര്‍ലെസ് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍സാബ് അല്ലിസാബ് നദാഫിനെതിരെയാണ്(28) പരാതി. താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.വിവാഹം കഴിക്കുമെന്ന് സ്റ്റാമ്ബ് പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കിയശേഷം ബെലഗാവിയിലെ ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലുമെത്തിച്ച് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
ഫേസ്ബുക്ക് വഴിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥനുമായി യുവതി അടുപ്പത്തിലാവുന്നത്.അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ ആറു മാസമായി ആരോഗ്യപരമായ കാരണങ്ങളാല്‍ ലീവിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
ഇസ്രാഈലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കര്‍ഷകന്‍ സുരക്ഷിതന്‍, കുടുംബവുമായി ബന്ധപ്പെട്ടു, അന്വേഷിക്കേണ്ടെന്ന് പറഞ്ഞ് സന്ദേശം
സംസ്ഥാന കൃഷി വകുപ്പ് ഇസ്രാഈലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കര്‍ഷകന്‍ കുടുംബവുമായി ബന്ധപ്പെട്ടു.കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48) വ്യാഴാഴ്ച രാവിലെ 10മണിക്ക് വാട്‌സ് ആപിലൂടെ ഭാര്യയ്ക്ക് സന്ദേശം അയച്ചത്.താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. ഇതിനു പിന്നാലെ, ബിജുവിനെ ഫോണില്‍ കിട്ടാതായെന്നും സഹോദരന്‍ ബെന്നി പറഞ്ഞു. എന്നാല്‍ എന്തിനാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് എന്നോര്‍ത്താണ് കുടുംബത്തിന്റെ വേവലാതി.
സംസ്ഥാന കൃഷി വകുപ്പ് ഇസ്രാഈലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കര്‍ഷകരില്‍ ഒരാളാണ് ബിജു. ഇസ്രാഈല്‍ ഹെര്‍സ്ലിയയിലെ ഹോടെലില്‍നിന്നു 17നു രാത്രിയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോടെലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യില്‍ പാസ്‌പോര്‍ട് അടങ്ങിയ ഹാന്‍ഡ് ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു.
വിവരം ഇന്‍ഡ്യന്‍ എംബസി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇസ്രാഈല്‍ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ബി അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു.ഇന്‍ഡ്യന്‍ അംബാസഡര്‍ക്കും വിവരങ്ങള്‍ കൈമാറി. ഇസ്രാഈലിലേക്കുള്ള എയര്‍ ടികറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നുവെങ്കിലും വിസ സര്‍കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിന് മേയ് എട്ടുവരെ കാലാവധിയുണ്ട്.