Home Featured കര്‍ണാടയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി; കോളജ് പ്രിന്‍സിപ്പലിനെതിരെ രക്ഷിതാക്കള്‍

കര്‍ണാടയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി; കോളജ് പ്രിന്‍സിപ്പലിനെതിരെ രക്ഷിതാക്കള്‍

ബംഗളൂരു: കര്‍ണാടകയില്‍ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. റായ്ച്ചൂരില്‍ ലിംഗസുഗൂരിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമാണെന്നും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായും മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രിന്‍സിപ്പല്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

യു.പി സ്വദേശി ഭാര്യയെ കൊന്ന് 30 കിലോ ഉപ്പിട്ടുമൂടി, മുകളില്‍ പച്ചക്കറി കൃഷിയും; ഒടുവില്‍ സംഭവിച്ചത്

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിലിട്ടു സംസ്കരിച്ച ശേഷം അതിനുമുകളില്‍ പച്ചക്കറി കൃഷിയും. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ യുവാവാണ് കൊടുംക്രൂരകൃത്യം ചെയ്തത്.ഇയാള്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായി. പച്ചക്കറി വ്യാപാരിയായ ദിനേശ് ആണ് ജനുവരി 25ന് കുടുംബപ്രശ്നത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം തന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ച ശേഷം വയലില്‍ കുഴിച്ചിടുകയും 30 കിലോ ഉപ്പ് മൃതദേഹത്തിന് ചുറ്റും നിറക്കുകയും ചെയ്തു. മൃതദേഹം കണ്ടെത്താതിരിക്കാന്‍ മുകളില്‍ പച്ചക്കറി കൃഷിയും തുടങ്ങി.

ശേഷം ഭാര്യയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് അന്വേഷണത്തിലാണ് പ്രതി ദിനേശ് തന്നെയാണെന്ന് കണ്ടെത്തിയത്. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച്‌ ദിനേശ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമായി. ഉടന്‍ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി യുവതിയുടെ മൃതദേഹം വയലില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group