മംഗ്ളുറു:ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട വ്യക്തി സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു.ധര്‍മസ്ഥല അശോക്‌നഗര്‍ സ്വദേശിയും ബികോം വിദ്യാര്‍ഥിയുമായ ഹര്‍ഷിത്ത് (19) ആണ് മരിച്ചത്.പൊലീസ് പറയുന്നത്: ’15 ദിവസം മുമ്ബാണ് ഹര്‍ഷിത്ത് ഇന്‍സ്റ്റഗ്രാം വഴി അപരിചിതനുമായി ബന്ധപ്പെട്ടത്. അവര്‍ പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, അപരിചിതന്‍ ഹര്‍ഷിത്തിനെ വിളിച്ച് ഹര്‍ഷിത്തിന്റെ സ്വകാര്യ വീഡിയോ തന്റെ പക്കലുണ്ടെന്നും അത് വൈറലാക്കുമെന്നും ഇല്ലെങ്കില്‍ 11,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുക നല്‍കാമെന്നും ജനുവരി 23 വരെ സമയം നല്‍കണമെന്നും ഹര്‍ഷിത്ത് അയാളോട് പറഞ്ഞു.എന്നാല്‍ ജനുവരി 24ന് ഉച്ചവരെ പണം ഹര്‍ഷിത്തിന് പണം കണ്ടെത്താനായില്ല. ഇതോടെ തന്റെ വീഡിയോ വൈറലാകുമെന്ന ഭയത്താല്‍ ഹര്‍ഷിത്ത് വിഷം കഴിച്ചു.
ആദ്യം ഉജിരെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂരിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹര്‍ഷിത്ത് പൊലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തായത്. ഭീഷണിപ്പെടുത്തിയയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്’.
പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി; ലോക്കോ ഇന്‍സ്‌പെക്ടറുടെ ആത്മഹത്യ സിസിടിവിയില്‍
മുംബൈ: പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി ചീഫ് ലോക്കോ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി.മുംബൈയില്‍ വൈല്‍ പാര്‍ലെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.റെയില്‍വേ പ്ലാറ്റ് ഫോമില്‍ ട്രയിന്‍ വരാനായി കാത്തുനില്‍ക്കുന്ന ലോക്കോ ഇന്‍സ്‌പെക്ടറെ സിസിടിവിയില്‍ കാണാം. ട്രെയിന്‍ അടുത്തെത്താറായപ്പോള്‍ പാളത്തിലേക്ക് ഇറങ്ങി കിടക്കുകയായിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാര്‍ അമ്ബരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ജോലി സംബന്ധമായ സമ്മര്‍ദമല്ല ലോക്കോ ഇന്‍സ്‌പെക്ടറുടെ മരണത്തിന് കാരണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.